Sub Lead

മുഖ്യമന്ത്രി തലസ്ഥാനത്തെത്തി; ഇന്ന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കും

ഗവര്‍ണര്‍ രാജിക്കത്ത് അംഗീകരിച്ച് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ കാവല്‍ മന്ത്രിസഭയായി തുടരാന്‍ ആവശ്യപ്പെടും.

മുഖ്യമന്ത്രി തലസ്ഥാനത്തെത്തി; ഇന്ന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കും
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച തലസ്ഥാനത്തെത്തി. കണ്ണൂരില്‍നിന്ന് വിമാനമാര്‍ഗം കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഏഴിനോ പത്തിനോ നടക്കാന്‍ സാധ്യതയുണ്ട്.

ഗവര്‍ണര്‍ രാജിക്കത്ത് അംഗീകരിച്ച് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ കാവല്‍ മന്ത്രിസഭയായി തുടരാന്‍ ആവശ്യപ്പെടും. തിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാവും പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക നടപടികള്‍ ആരംഭിക്കുക. പുതിയ നിയമസഭ രൂപവത്കരിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ്. അത് ചൊവ്വാഴ്ചയോടെയുണ്ടാവും.

എല്‍ഡിഎഫ് മുഖ്യമന്ത്രിയെ നിശ്ചയിച്ച് ഗവര്‍ണറെ അറിയിക്കുന്നതോടെ മന്ത്രിസഭാ രൂപീകരണത്തിന് അദ്ദേഹം ക്ഷണിക്കും.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നാലാം തിയ്യതി വരെ തുടരും. ബുധനാഴ്ച മുതല്‍ ഒമ്പതാം തിയ്യതിവരെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍, പത്തിന് സത്യപ്രതിജ്ഞ നടക്കാനാണ് കൂടുതല്‍ സാധ്യത.

Next Story

RELATED STORIES

Share it