- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ലബ് ഹൗസില്‍ മുസ് ലിം സ്ത്രീകള്‍ക്കെതിരേ വംശീയ പരാമര്‍ശം: മുഖ്യപ്രതി ആകാശ് സുയാലിന് മുംബൈ കോടതി ജാമ്യം അനുവദിച്ചു
മുംബൈ: ക്ലബ്ഹൗസിലെ ചാറ്റ്‌റൂമില്‍ മുസ് ലിം സ്ത്രീകള്‍ക്കും വിധവയായ അമ്മയ്ക്കുമെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ കേസില്‍ മുഖ്യപ്രതിയായ ആകാശ് സുയാലിന് മുംബൈ കോടതി ജാമ്യം അനുവദിച്ചു. ക്ലബ്ഹൗസില്‍ ചാറ്റ്‌റൂം സൃഷ്ടിച്ച രക്തസാക്ഷിയായ സൈനിക ഉദ്യോഗസ്ഥന്റെ മകനും 18 കാരനായ ആകാശ് സുയാലിനാണ് മുംബൈയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റ് കോല്‍മല്‍സിംഗ് രജ്പുത് സുയാലിനോട് കൗണ്‍സിലിംഗിന് വിധേയമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.
താന്‍ ഏതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഏതെങ്കിലും സ്ത്രീകള്‍ക്കും മതത്തിനും സമൂഹത്തിനും എതിരെ അപകീര്‍ത്തികരമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് സുയാല്‍ കോടതിയില്‍ പറഞ്ഞു.
ക്ലബ്ഹൗസ് ആപ്പ് ചാറ്റ്‌റൂമില്‍ പങ്കെടുത്തവര്‍ സ്ത്രീകള്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് ഒരു വനിതാ പരാതിക്കാരി സൈബര്‍ പോലീസിനെ സമീപിച്ചതിനെത്തുടര്‍ന്ന് ജനുവരി 19 ന് ബികെസി സൈബര്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം സ്ത്രീകളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ചാറ്റ് റൂമുകളില്‍ തന്റെയും തന്റെ ബാല്യകാല സുഹൃത്തിന്റെയും ഫോട്ടോഗ്രാഫുകള്‍ ഉപയോഗിച്ചതായി അവര്‍ അവകാശപ്പെട്ടു.
2021 ഒക്‌ടോബര്‍ 27 ന് സുയാല്‍ 'സ്വാതി ജയ് അബ്ദുള്‍' എന്ന ചാറ്റ്‌റൂം സൃഷ്ടിച്ചുവെന്നും ചില അപകീര്‍ത്തികരമായ പ്രസ്താവനകള്‍ അദ്ദേഹം നടത്തിയെന്നും പോലീസ് ആരോപിച്ചു. 2021 നവംബര്‍ 27, 2022 ജനുവരി 16, 2022 ജനുവരി 19 തീയതികളില്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരേ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ കൂട്ടുപ്രതികള്‍ കൂടുതല്‍ ചാറ്റ്‌റൂമുകള്‍ സൃഷ്ടിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ, 295 എ, 354 എ, 354 ഡി& 509, 1860 r/w എന്നീ വകുപ്പുകളാണ് പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയത്. 2000ലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി നിയമത്തിന്റെ 67ാം വകുപ്പും ചേര്‍ത്തിട്ടുണ്ട്.
അഭിഭാഷകരായ ഗായത്രി ഗോഖലെ, അക്ഷയ് ബഫ്‌ന എന്നിവര്‍ മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സുയാല്‍ തനിക്കെതിരായ എഫ്‌ഐആറിലെ ആരോപണങ്ങള്‍ നിഷേധിച്ചു.
RELATED STORIES
ഇസ്രായേലി സൈന്യത്തിനെതിരേ നടത്തുന്ന ആക്രമണങ്ങളുടെ വീഡിയോ പുറത്തുവിട്ട് ...
14 Dec 2024 1:33 PM GMTഗസയില്‍ മെര്‍ക്കാവ ടാങ്ക് തകര്‍ത്ത് ഹമാസ്, മൂന്ന് ഡ്രോണുകളും...
14 Dec 2024 12:28 PM GMTഅമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് ഒരുങ്ങി ട്രംപ്...
14 Dec 2024 11:26 AM GMTദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സോക് യോളിനെ ഇംപീച്ച് ചെയ്ത്...
14 Dec 2024 10:39 AM GMTജയില്‍ മോചിതരാവുന്ന 'പൂവാലന്മാര്ക്ക്' ജിപിഎസ് ടാഗിടാന് ബ്രിട്ടന്
14 Dec 2024 4:54 AM GMTരണ്ടു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു
14 Dec 2024 1:45 AM GMT