Sub Lead

കാറിടിച്ച് ഒമ്പതുകാരി കോമയിലായ സംഭവം: പ്രതി പിടിയില്‍

കാറിടിച്ച് ഒമ്പതുകാരി കോമയിലായ സംഭവം:  പ്രതി പിടിയില്‍
X

വടകര: കാറിടിച്ച് ഒമ്പതുവയസുകാരി കോമയിലായ സംഭവത്തിലെ പ്രതി പിടിയില്‍. കോഴിക്കോട് പുറമേരി സ്വദേശിയായ ഷെജില്‍ ആണ് പിടിയിലായിരിക്കുന്നത്. ഇയാളെ പിടികൂടാന്‍ നേരത്തെ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. അങ്ങനെയാണ് വിദേശത്തുനിന്നു കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഷെജിലിനെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ചത്. ഇനി വടകര പോലിസിന് കൈമാറും.

2024 ഫെബ്രുവരി 17ന് വടകര ചോറോട് നടന്ന അപകടത്തില്‍ കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശികളായ സുധീറിന്റയും സ്മിതയുടേയും മകള്‍ ദൃശാനയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തിരുന്നു. ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോമ അവസ്ഥയില്‍ തുടരുകയാണ് 9 വയസ്സുകാരി ദൃശാന. ഇവരെ ഇടിച്ചിട്ട വാഹനം മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഡിസംബറിലാണു കണ്ടെത്തിയത്.

അപകടത്തിനു ശേഷം വാഹനത്തില്‍ രൂപമാറ്റം വരുത്തിയ പ്രതി വിദേശത്തേക്കു കടന്നു. അപകടത്തിനുശേഷം ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണു കേസില്‍ വഴിത്തിരിവായത്. മതിലില്‍ ഇടിച്ചു കാര്‍ തകര്‍ന്നെന്നു പറഞ്ഞാണ് ഇന്‍ഷുറന്‍സ് നേടിയത്. അപകടം നടന്ന പ്രദേശത്തെ സിസിടിവി കാമറകളില്‍ പതിഞ്ഞ കാറിന് സമാനമായ കാറുകള്‍ അപകടത്തില്‍ പെട്ടതിന്റെയും ഇന്‍ഷുറന്‍ ക്ലെയിം ചെയ്തതിന്റെയും വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പോലിസ് ശേഖരിച്ചിരുന്നു. അങ്ങനെയാണ് ഷെജിലിന്റെ കാറ് കണ്ടെത്തിയത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് ഷെജിലിനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ കോടതികള്‍ തള്ളിയിരുന്നു.

Next Story

RELATED STORIES

Share it