യുഎസ്സിന് താക്കീതുമായി ചൈന; സൈന്യത്തോട് യുദ്ധത്തിനൊരുങ്ങാന്‍ നിര്‍ദേശം

ഏതു സമയത്തും യുദ്ധത്തിന് തയ്യാറായി നില്‍ക്കാന്‍ ചൈനീസ് സൈന്യത്തിന് പ്രസിഡന്റ് ഷി ജിന്‍പിങ് നിര്‍ദേശം നല്‍കിയതായാണ് റിപോര്‍ട്ട്.

യുഎസ്സിന് താക്കീതുമായി ചൈന; സൈന്യത്തോട് യുദ്ധത്തിനൊരുങ്ങാന്‍ നിര്‍ദേശം

ബീജിങ്‌: ഏതു സമയത്തും യുദ്ധത്തിന് തയ്യാറായി നില്‍ക്കാന്‍ ചൈനീസ് സൈന്യത്തിന് പ്രസിഡന്റ് ഷി ജിന്‍പിങ് നിര്‍ദേശം നല്‍കിയതായി റിപോര്‍ട്ട്. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. രാജ്യം വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഏതുസമയത്തും യുദ്ധത്തിനു തയ്യാറായി ഇരിക്കണമെന്നുമാണ് പ്രസിഡന്റിന്റെ നിര്‍ദേശം. വ്യാപാര തര്‍ക്കങ്ങളും ദക്ഷിണ ചൈന കടലിലെ ഇടപെടലുകളും അടക്കം നിരവധി വിഷയങ്ങളില്‍ അമേരിക്കയും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കവെയാണ് ചൈനയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്റെ ചെയര്‍മാന്‍ കൂടിയായ ഷി ജിന്‍പിങിന്റെ നിര്‍ദേശം. ചൈനയെ സംബന്ധിച്ച് നിര്‍ണായക സമയമാണ് ഇപ്പോഴത്തേതെന്നും ഷി ജിന്‍പിങ് പറഞ്ഞു. വെള്ളിയാഴ്ച ഉന്നത സൈനിക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി ജിന്‍പിങ് യുദ്ധത്തിന് തയ്യാറായി നില്‍ക്കാന്‍ സൈന്യത്തോട് നിര്‍ദേശിച്ചത്.

RELATED STORIES

Share it
Top