മദ്രാസ് ഐഐടി കാംപസില്‍ മലയാളി ഗവേഷകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ചെന്നൈ: മദ്രാസ് ഐഐടി കാംപസിനുള്ളില്‍ മലയാളി ഗവേഷകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. 2021 ഏപ്രിലില്‍ ബിടെക് പൂര്‍ത്തിയാക്കുകയും പ്രൊജക്ട് അസോഷ്യേറ്റായും ഗസ്റ്റ് ലക്ചററായും സേവനമനുഷ്ഠിക്കുകയും ചെയ്ത ഉണ്ണികൃഷ്ണന്‍ നായരു(30)ടെ മൃതദേഹമാണ് പ്രൊജക്റ്റ് ലാബിന് സമീപത്തെ ഹോക്കി മൈതാനത്തിനടുത്ത് പ്രദേശത്ത് കണ്ടെത്തിയത്. കൊലപാതകമാണോ എന്ന സംശയമുണ്ടായിരുന്നെങ്കിലും ആത്മഹത്യയാണെന്നാണ് പോലിസ് പറയുന്നത്. 11 പേജുള്ള ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായും മാനസികസമ്മര്‍ദ്ദം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പിലുണ്ടെന്നും പോലിസ് പറഞ്ഞു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം കേരളത്തില്‍ നിന്ന് കാംപസിലേക്ക് മടങ്ങിയതെന്നാണ് റിപോര്‍ട്ട്. പരിശീലനത്തിനായെത്തിയവരാണ് ഹോക്കി മൈതാനത്തിനടുത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊട്ടൂര്‍പുരം പോലിസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി റോയപേട്ട ആശുപത്രിയിലേക്ക് മാറ്റി. ഐഎസ്ആര്‍ഒ(ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന) യിലെ ജോലിക്കാരനായ ഉണ്ണിക്കൃഷ്ണന്‍ നായര്‍ രണ്ടു പേരോടൊപ്പം ചെന്നൈയിലെ വേലച്ചേരി മേഖലയിലാണ് താമസം.
Chennai: Charred body of IIT Madras lecturer found inside campus
RELATED STORIES
ഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMTനിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ; ...
30 March 2023 11:08 AM GMT