Sub Lead

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ തട്ടിപ്പ്:പ്രതി മോന്‍സന് ഉന്നത ബന്ധങ്ങള്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍,കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് അടക്കമുള്ളവര്‍ മോന്‍സണ്‍ മാവുങ്കലിനൊപ്പമുള്ള ചിത്രങ്ങളാണ് സ്വാകര്യ ചാനലുകള്‍ പുറത്തുവിട്ടിരിക്കുന്നത്.ഉന്നത പോലിസ് അടക്കമുള്ളവരുമായി മോന്‍സണ്‍ മാവുങ്കലിന് ബന്ധമുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ തട്ടിപ്പ്:പ്രതി മോന്‍സന് ഉന്നത ബന്ധങ്ങള്‍
X

കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ചേര്‍ത്തല സ്വദേശി മോന്‍സണ്‍ മാവുങ്കലിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍. ഇതു സംബന്ധിച്ച് ചിത്രങ്ങള്‍ സ്വകാര്യ ചാനലുകള്‍ അടക്കം പുറത്തു വിട്ടു.കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍,കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് അടക്കമുള്ളവര്‍ മോന്‍സണ്‍ മാവുങ്കലിനൊപ്പമുള്ള ചിത്രങ്ങളാണ് സ്വാകര്യ ചാനലുകള്‍ പുറത്തുവിട്ടിരിക്കുന്നത്.ഉന്നത പോലിസ് അടക്കമുള്ളവരുമായി മോന്‍സണ്‍ മാവുങ്കലിന് ബന്ധമുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം.

നിരവധി പേര്‍ മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയതെന്നും പറയുന്നു.ഇവരെക്കൂടാതെ പാലാ സ്വദേശി നല്‍കിയ മറ്റൊരു പരാതിയില്‍ക്കൂടി മോന്‍സണ്‍ മാവുങ്കിലിനെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും അറിയുന്നു.കഴിഞ്ഞ ദിവസമാണ് മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.കോഴിക്കോട് സ്വദേശികളായ ആറു പേരില്‍ നിന്നായി 10 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്.വിദേശ രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങള്‍ക്ക് പുരാവസ്തുക്കള്‍ നല്‍കിയതു വഴി 2.62 ലക്ഷം കോടി രൂപ തന്റെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്നും എന്നാല്‍ ഫെമനിയമപ്രകാരം ഇത് തടഞ്ഞുവെച്ചിരിക്കുകയാണെന്നും നിയമയുദ്ധം നടത്തിയാല്‍ ഇത് തിരികെ കിട്ടുമെന്നും വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയതെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം.ഇതിനായി ഇയാള്‍ പല രേഖകളും വ്യാജമായി ചമച്ചതാണെന്നും അന്വേഷണം സംഘം കണ്ടെത്തിയതായാണ് വിവരം.

2017 ജൂണ്‍ മുതല്‍ 2020 നവംബര്‍വരെയുള്ള കാലയളവിലാണ് പരാതിക്കാര്‍ മോണ്‍സന് പണം കൈമാറിയത്. ഉന്നത പോലിസ് ഉദ്യോഗസ്ഥരും, ബിസിനസുകാരും രാഷ്്ട്രീയക്കാരും ആത്മീയ നേതാക്കളുംവരെയുള്ളവരുമായി ബന്ധങ്ങളുണ്ടെന്നും ഇവരോടൊപ്പമുള്ള ചിത്രങ്ങളും ഇയാള്‍ പണംതട്ടിപ്പിനായി ഇവരെ വിശ്വസിപ്പിക്കാന്‍ കാണിച്ചിരുന്നു. മോണ്‍സനോടൊപ്പം പത്ത് വര്‍ഷം ജോലി ചെയ്ത ആളാണ് ഇയാള്‍ പറയുന്നതെല്ലാം കള്ളക്കഥകളാണെന്ന സൂചന പരാതിക്കാര്‍ക്ക് നല്‍കിയതത്രെ. ഇയാളുടെ കൈയിലുള്ള 70ശതമാനം പുരാവസ്തുക്കളും എറണാകുളത്തുനിന്ന് തുച്ഛമായ വിലക്ക് വാങ്ങിയതാണെന്നും പലതും ഒറിജിനലല്ലെന്നും പിന്നീട് വ്യക്തമായതായി പരാതിക്കാര്‍ പറയുന്നു. നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.

തട്ടിപ്പിനിരയായവര്‍ പണത്തിന് സമീപിക്കുമ്പോള്‍ വീട്ടില്‍ വിളിച്ചുവരുത്തി പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും സ്വാധീനവും ഉപയോഗിച്ചാണ് രക്ഷപ്പെട്ടതെന്നും പറയുന്നു. 2014ലാണ് ഇയാള്‍ കലൂരിലെ വീട്ടില്‍ താമസമാക്കിയത്. പത്ത് കോടി രൂപ തിരികെ വേണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ പുരാവസ്തുക്കള്‍ വില്‍പന നടത്തി പണം തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ചു. ഇതിനിടെ കഴിഞ്ഞ ജനുവരിയില്‍ മൂന്ന് മാസക്കാലയളവില്‍ പണം നല്‍കാമെന്ന് കരാറുണ്ടാക്കിയെങ്കിലും ഇതും ലംഘിക്കപ്പെട്ടു.കൊച്ചിയിലടക്കം ആഡംബര വീട് ഉള്ള മോന്‍സന്‍ മാവുങ്കല്‍ വിവാഹ നിശ്ചയ ചടങ്ങളില്‍ പങ്കെടുക്കുന്നതിനായി ചേര്‍ത്തലയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതോടെ തട്ടിപ്പിനിരയായ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.ഇയാളുടെ ബന്ധങ്ങളും തട്ടിപ്പും സംബന്ധിച്ച് വിശദമായ അേന്വഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

Next Story

RELATED STORIES

Share it