Sub Lead

യുവതിയോട് അശ്ലീല പരാമര്‍ശം: വിനായകനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

യുവതിയോട് അശ്ലീല പരാമര്‍ശം: വിനായകനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
X

കല്‍പറ്റ: ഫോണില്‍ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരേ കല്‍പറ്റ സിജെഎം കോടതിയില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റം തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ് പോലിസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് വിനായകനെതിരേ കേസെടുത്തിരുന്നത്. യുവതിയുടെ പരാതിയില്‍ ഇക്കഴിഞ്ഞ ജൂണില്‍ വിനായകനെ പോലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ കല്‍പറ്റയില്‍ ഒരു പരിപാടിക്കു ക്ഷണിക്കാന്‍ വിനായകനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നു കാണിച്ച് കോട്ടയം സ്വദേശിനിയും ദലിത് ആക്ടിവിസ്റ്റുമായ യുവതിയാണ് പാമ്പാടി സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവം നടന്നത് കല്‍പറ്റ പോലിസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ടേക്കു മാറ്റുകയായിരുന്നു. പരാതിക്കാരി സ്‌റ്റേഷനിലെത്തി ഫോണ്‍ ഹാജരാക്കുകയും മൊഴി നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്.




Next Story

RELATED STORIES

Share it