Sub Lead

യൂറോപ്പ് കീഴടക്കി ലിവര്‍പൂള്‍; ചാംപ്യന്‍സ് ലീഗ് ചെമ്പടയ്ക്ക്

മുഹമ്മദ് സലാ(2), ഒറിഗി(87) എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്

യൂറോപ്പ് കീഴടക്കി ലിവര്‍പൂള്‍; ചാംപ്യന്‍സ് ലീഗ് ചെമ്പടയ്ക്ക്
X

മാഡ്രിഡ്: യൂറോപ്യന്‍ ഫുട്‌ബോളിലെ രാജാക്കന്‍മാരായി വീണ്ടും ലിവര്‍പൂള്‍. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടന്‍ഹാമിനെ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചാണ് ക്ലോപ്പിന്റെ കുട്ടികള്‍ യൂറോപ്യന്‍ ഫുട്‌ബോളിലെ താരപദവി സ്വന്തമാക്കിയത്. മുഹമ്മദ് സലാ(2), ഒറിഗി(87) എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിയുടെ 60 ശത്മാനവും മുന്നേറിയത് ടോട്ടന്‍ഹാമായിരുന്നു. എന്നാല്‍ വാന്‍ഡെക്ക് അടക്കമുള്ള വന്‍ പ്രതിരോധത്തിന് മുന്നില്‍ ഗോള്‍ വല കുലുക്കാനായില്ല.

മല്‍സരം തുടങ്ങി രണ്ട് മിനിറ്റിനുള്ളില്‍ തന്നെ ലിവര്‍പൂള്‍ ലീഡ് നേടി. ലിവര്‍പൂളിന്റെ മുന്നേറ്റത്തിനിടെ സിസ്‌കോയുടെ കൈയില്‍ പന്ത് തട്ടിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി മുഹമ്മദ് സലാ ഗോളാക്കുകയായിരുന്നു. 87ാം മിനിറ്റില്‍ ഒറിഗിയുടെ ഒരു മികച്ച ഗോളിലൂടെ ചെമ്പട സീസണിലെ ചാംപ്യന്‍സ് ലീഗ് കിരീടം നേടി. സീസണില്‍ ഉടനീളം മികച്ച പ്രകടനം നടത്തിയാണ് ഇംഗ്ലീഷ് ക്ലബ്ബ് യൂറോപ്പിലും ചാംപ്യന്‍മാരായത്. തുടര്‍ച്ചയായ രണ്ട് ഫൈനലിലും തോറ്റ ലിവര്‍പൂളിന് ഈ കിരീടം ഇരട്ടിമധുരമുള്ളതായി. രണ്ട് തവണ കൈയെത്തും ദൂരത്ത് കിരീടം നഷ്ടപ്പെട്ട കോച്ച് ക്ലോപ്പിന് ഇത് പകരം വീട്ടിലിന്റെ നിമിഷം കൂടിയായിരുന്നു. സ്പാനിഷ് ഭീമന്‍മാരായ ബാഴ്‌സലോണയെ തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ഫൈനലിലേക്ക് ടിക്കറ്റ് നേടിയത്. ടോട്ടന്‍ഹാമാവട്ടെ ഡച്ച് ക്ലബ്ബ് അയാകസിനെ തോല്‍പ്പിച്ചാണ് കലാശപോരാട്ടത്തിനെത്തിയത്. ലിവര്‍പൂളിന്റെ ആറാം ചാംപ്യന്‍സ് ലീഗ് കിരീടമാണിത്. അഞ്ച് കിരീടം നേടിയ ബാഴ്‌സലോണയെ ലിവര്‍പൂള്‍ പിന്നിലാക്കി. ഏഴുകിരീടം നേടിയ എ സി മിലാനും 13 കിരീടം നേടിയ റയല്‍ മാഡ്രിഡുമാണ് ലിവര്‍പൂളിന് മുന്നിലുള്ളത്.



Next Story

RELATED STORIES

Share it