Sub Lead

കേരളത്തിന്റെ സര്‍വശിക്ഷാ ഫണ്ട് ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

കേരളത്തിന്റെ സര്‍വശിക്ഷാ ഫണ്ട് ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
X

ന്യൂഡല്‍ഹി: സര്‍വ്വ ശിക്ഷാ കേരളം പദ്ധതിയില്‍ കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതം ഉടന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി ഇക്കാര്യം അറിയിച്ചത്. അര്‍ഹതപ്പെട്ട പണംപോലും നല്‍കുന്നില്ലെന്ന് കേരളം ചൂണ്ടിക്കാട്ടിയപ്പോഴാണ് നിലപാട് അറിയിച്ചത്.

വയനാട് ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് 1,200 കോടി രൂപ ആവശ്യമാണെന്നും അത് പോലും കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ലെന്നും കേരളത്തിന് വേണ്ടി ഹാജരായ അഡ്വ. പി വി ദിനേശ് കോടതിയെ അറിയിച്ചു. പ്രളയം ഉണ്ടായപ്പോള്‍ അരി ഉള്‍പ്പടെയുള്ള ഭക്ഷണ സാധനങ്ങള്‍ക്ക് നല്‍കിയ പണം തിരിച്ചുപിടിക്കുകയും ചെയ്തു. റിസോഴ്സസ് അധ്യാപക നിയമനം നടത്താന്‍ ബുദ്ധിമുട്ടില്ല. കേരളത്തിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി ഉടന്‍ അവസാനിക്കും. പക്ഷേ, കേന്ദ്രം പണം നല്‍കാത്തത് കേരളത്തെ ബാധിക്കുമെന്നും പി വി ദിനേശ് ചൂണ്ടിക്കാട്ടി. റിസോഴ്സസ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാന സര്‍ക്കാരിന് ആരംഭിക്കാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നടപടികള്‍ ആരംഭിക്കുമ്പോള്‍ ഫണ്ട് എത്തുമെന്നും കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it