Sub Lead

വാഹനാപകടം: നഷ്ടപരിഹാരം വേഗത്തിലാക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം

വാഹനാപകടം: നഷ്ടപരിഹാരം വേഗത്തിലാക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം
X

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന അപകടങ്ങളിലെ നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കുന്നതിന് പുതിയ മാര്‍ഗരേഖയുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. അപകടങ്ങളുടെ വിശദമായ അന്വേഷണം, അപകടത്തെക്കുറിച്ചുള്ള വിശദമായ റിപോര്‍ട്ട്, വിവിധ കക്ഷികള്‍ക്കുള്ള സമയക്രമം എന്നിവ സംബന്ധിച്ച വിജ്ഞാപനമാണ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചത്. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ വാഹന ഉടമയുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2022 ഏപ്രില്‍ 1 മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും.

വിജ്ഞാപനം ചെയ്ത പുതിയ നിയമങ്ങള്‍ അനുസരിച്ച്, റോഡപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ, പോലിസ് അന്വേഷണ ഉദ്യോഗസ്ഥന്‍ അപകടസ്ഥലം പരിശോധിക്കുകയും അപകടസ്ഥലത്തിന്റെയും അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെയും ഫോട്ടോ എടുക്കുകയും സൈറ്റ് തയ്യാറാക്കുകയും വേണം.

പരിക്കുള്ള കേസുകളില്‍ അന്വേഷണ ഉദ്യോാഗസ്ഥന്‍ ആശുപത്രിയില്‍ പരിക്കേറ്റവരുടെ ഫോട്ടോകളും എടുക്കണം. ദൃക്‌സാക്ഷികള്‍ പരിശോധിച്ച് ഐഒ സ്‌പോട്ട് അന്വേഷണം നടത്തും. ഫോറം Iല്‍ ആദ്യ അപകട റിപോര്‍ട്ട് (എഫ്എആര്‍) സമര്‍പ്പിച്ച്, അപകടം നടന്ന് 48 മണിക്കൂറിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്ലെയിം ട്രൈബ്യൂണലിനെ അറിയിക്കണം.

ഇന്‍ഷുറന്‍സ് പോളിസിയുടെ വിശദാംശങ്ങള്‍ ലഭ്യമാണെങ്കില്‍, ഫോം Iല്‍ അപകടത്തെക്കുറിച്ചുള്ള അറിയിപ്പ് നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനിയുടെ നോഡല്‍ ഓഫിസര്‍ക്ക് നല്‍കുമെന്നും അറിയിപ്പില്‍ പറയുന്നു. 'ഫോം I ന്റെ ഒരു പകര്‍പ്പ് അപകടത്തില്‍പ്പെട്ടയാള്‍, സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി, ഇന്‍ഷുറര്‍ എന്നിവര്‍ക്കും നല്‍കുകയും ലഭ്യമെങ്കില്‍ സംസ്ഥാന പോലിസിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്യും- ഉത്തരവില്‍ പറയുന്നു.




Next Story

RELATED STORIES

Share it