Sub Lead

വിനോദ സഞ്ചാര മേഖലയില്‍ വാക്‌സിനേഷന്‍ കാംപയിന് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രം

വിനോദ സഞ്ചാര മേഖലയില്‍ വാക്‌സിനേഷന്‍ കാംപയിന് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രം
X

ന്യൂഡല്‍ഹി: വിനോദ സഞ്ചാര മേഖല തുറന്ന് കൊടുക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രം. ഇതിനായി ടൂറിസം മേഖലയിലെ വാക്‌സിനേഷന്‍ കാംപയിന്‍ ത്വരിതഗതിയിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. വിനോദ സഞ്ചാരമേഖല കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ കാംപയിനുകള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് ലോക്ക് ഡൗണ്‍ പ്രതിസന്ധിയിലാക്കിയ ടൂറിസം മേഖല തുറന്ന് കൊടുക്കേണ്ടത് ഏറെ പ്രധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മോദി പറഞ്ഞു. പല പ്രദേശങ്ങളിലും ഒന്നാം ഡോസ് കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായി. ഗോവയും ഹിമാചല്‍ പ്രദേശുമെല്ലാം അതിന് ഉദാഹരണമാണ്. ഉത്തരാഗണ്ഡിലും കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നും നരേന്ദ്രമോദി അറിയിച്ചു. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ സഞ്ചാരികള്‍ക്ക് ഈ പ്രദേശങ്ങളില്‍ യാതൊരു തടസ്സവുമില്ലാതെ പ്രവേശിക്കാന്‍ സാധിക്കും. സഞ്ചാരികള്‍ക്ക് യാതൊരു തടസ്സവുമില്ലാതെ പ്രവേശിക്കാന്‍ സാധിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ഗൊവയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദേശ സഞ്ചാരികളെ ആകര്‍ശിക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് മോദി അറിയിച്ചു.

Next Story

RELATED STORIES

Share it