കൊവിഡ് ബൂസ്റ്റര്‍ ഡോസ് എല്ലാ മുതിര്‍ന്നവര്‍ക്കും നല്‍കുന്നത് പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍
നിലവില്‍ കൊവിഡ് മുന്നണി പ്രവര്‍ത്തകര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കും മാത്രമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്

ന്യൂഡല്‍ഹി:മറ്റു രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് എല്ലാ മുതിര്‍ന്നവര്‍ക്കും ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.നിലവില്‍ കൊവിഡ് മുന്നണി പ്രവര്‍ത്തകര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കും മാത്രമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.
ചില വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസെടുക്കേണ്ടത് അനിവാര്യമാണ്.എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും സൗജന്യമായി ബൂസ്റ്റര്‍ ഡോസ് നല്‍കണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ഇന്ത്യയിലെ കൊവിഡ് ബാധ ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,549 പുതിയ കേസുകളും 31 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.എന്നാല്‍ ഏഷ്യയിലെയും യൂറോപ്പിലെയും ചില ഭാഗങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ അടുത്തിടെ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.ഇന്ത്യയിലും ജൂണ്‍ ജൂലൈ മാസങ്ങളില്‍ കൊവിഡിന്റെ അടുത്ത തരംഗമുണ്ടാകുമെന്നാണ് കാണ്‍പൂര്‍ ഐഐടിയിലെ വിദഗ്ധരുടെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കാനൊരുങ്ങുന്നത്.
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര് ഷാക്കിര് സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല് സ്കൂളുകള് തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ് ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMT