Sub Lead

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനു കേന്ദ്ര വിലക്ക്

ഇന്ന് ഉച്ചയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നത് നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നു തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചതായി ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ അറിയിക്കുകയായിരുന്നു

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനു കേന്ദ്ര വിലക്ക്
X

കുവൈത്ത് സിറ്റി: പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനു കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇത്ു സംബന്ധിച്ച് വിവിധ എയര്‍ലൈന്‍ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച കുവൈത്തില്‍ മരിച്ച രണ്ടു മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നത് അവസാന നിമിഷം മുടങ്ങി. കഴിഞ്ഞ ആഴ്ചകളില്‍ കുവൈത്തില്‍ മരിച്ച ആലപ്പുഴ മാവേലിക്കര സ്വദേശി വര്‍ഗീസ് ഫിലിപ്പ്, കോഴിക്കോട് മണിയൂര്‍ സ്വദേശി വിനോദ് എന്നിവരുടെ മൃതദേഹം ഇന്ന് ഖത്തര്‍ എയര്‍വേയ്‌സ് വഴി ഇന്ത്യയിലേക്ക് കൊണ്ടുപോവുാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇവരില്‍ ഒരാള്‍ ഹൃദയാഘാതം മൂലവും മറ്റൊരാള്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നുമാണ് മരണമടഞ്ഞത്.

കല കുവൈത്തിന്റെ നേതൃത്വത്തിലാണു ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നത്. എന്നാല്‍ ഇന്ന് ഉച്ചയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നത് നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നു തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചതായി ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണാ അവസാന നിമിഷം മൃതദേഹം കൊണ്ടുപോവുന്നത് മുടങ്ങിയത്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ എംബസി അധികൃതരും സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു വിമാന കമ്പനികള്‍ക്കും ഇത്തരത്തില്‍ നിര്‍ദേശം ലഭിച്ചതായാണു വിവരം.


Next Story

RELATED STORIES

Share it