Sub Lead

കൗമാരക്കാര്‍ക്കുള്ള നോവാവാക്‌സ് വാക്‌സിന് അനുമതി നല്‍കി കേന്ദ്രം

കൗമാരക്കാര്‍ക്കുള്ള നോവാവാക്‌സ് വാക്‌സിന് അനുമതി നല്‍കി കേന്ദ്രം
X

ന്യൂഡല്‍ഹി: യുഎസ് കമ്പനി നിര്‍മ്മിക്കുന്ന നോവാവാക്‌സ് വാക്‌സിന് രാജ്യത്ത് ഉപയോഗ അനുമതി നല്‍കി കേന്ദ്രം.12നും 18നും ഇടയിലുള്ള കൗമാരക്കാരിലെ അടിയന്തര ഉപയോഗത്തിനാണ് ഡിസിജിഐ അനുമതി നല്‍കിയത്.സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും നോവാവാക്‌സും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.രാജ്യത്ത് കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കുമുള്ള നാലാമത്തെ വാക്‌സിനാണ് നോവാവാക്‌സ്.

പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള വാക്‌സിന്‍ കൗമാരക്കാര്‍ക്കായി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും,ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ഊര്‍ജം പകരാന്‍ ഇത് ഉപകരിക്കുമെന്നും സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാല പറഞ്ഞു.

തങ്ങളുടെ വാക്‌സിന്‍ 80 ശതമാനം വരെ ഫലപ്രദമാണെന്ന് കമ്പനി ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ 12 നും 18 നും ഇടയില്‍ പ്രായമുള്ള 2,247 കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിച്ചു വിജയിച്ചു. അടുത്തിടെ ലോകാരോഗ്യ സംഘടനയും ഈ വാക്‌സിന്‍ അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ചിരുന്നു.


Next Story

RELATED STORIES

Share it