Sub Lead

സെന്‍സസ്: മുസ്‌ലിം സംഘടനകള്‍ രാഷ്ട്രീയ നേതൃത്വവുമായി ചര്‍ച്ച നടത്തും

സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടര്‍പരിപാടികളും യോഗത്തില്‍ ചര്‍ച്ചയായി

സെന്‍സസ്: മുസ്‌ലിം സംഘടനകള്‍ രാഷ്ട്രീയ നേതൃത്വവുമായി ചര്‍ച്ച നടത്തും
X

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടക്കുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളിലെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ വിവിധ മുസ്‌ലിം സംഘടന നേതാക്കളുടെ യോഗം തീരുമാനിച്ചു. മാര്‍ച്ച് 16ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിനു മുമ്പ് മുസ്‌ലിം സംഘടനാപ്രതിനിധികള്‍ രാഷ്ട്രീയനേതൃത്വവുമായി ചര്‍ച്ച നടത്താനാണു മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം. സെന്‍സസ് നടപടി ക്രമങ്ങളിലെ ആശങ്ക പരിഹരിച്ച ശേഷം മാത്രമേ സെന്‍സസ് നടത്താവൂ എന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെടും. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടര്‍പരിപാടികളും യോഗത്തില്‍ ചര്‍ച്ചയായി. പാണക്കാട് ഹൈദരലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, അബദുസ്സമദ് സമദാനി, വിവിധ സംഘടന നേതാക്കളായ ആലിക്കുട്ടി മുസ്‌ല്യാര്‍, ടി പി അബ്ദുല്ലക്കോയ മദനി, എം ഐ അബ്ദുല്‍ അസീസ്, ഹുസയ്ന്‍ മടവൂര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ സജ്ജാദ്, നാസര്‍ ഫൈസി കൂടത്തായി, ലത്തീഫ് കരുമ്പുലാക്കല്‍, പ്രഫ. പി ഒ ജെ ലബ്ബ, സി ടി സക്കീര്‍, മമ്മദ്‌കോയ സംബന്ധിച്ചു.




Next Story

RELATED STORIES

Share it