Sub Lead

യുപിയില്‍ ഷോപ്പില്‍ തോക്ക് കൊണ്ട് വന്ന് വച്ച് മുസ്‌ലിം യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം; സിസിടിവിയില്‍ കുടുങ്ങിയതോടെ പണി പാളി

അമേത്തി ജില്ലയിലെ ബാദല്‍ ഗഡ് ഗ്രാമത്തിലെ ഗുല്‍സാര്‍ അഹ്മദിന്റെ ഹാര്‍ഡ്‌വെയര്‍ കടയില്‍ ഉത്തര്‍ പ്രദേശ് പോലിസ് അനധികൃത തോക്ക് കൊണ്ട് വന്ന വയ്ക്കുന്നതാണ് സിസിടിവിയില്‍ കുടുങ്ങിയത്.

യുപിയില്‍ ഷോപ്പില്‍ തോക്ക് കൊണ്ട് വന്ന് വച്ച് മുസ്‌ലിം യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം; സിസിടിവിയില്‍ കുടുങ്ങിയതോടെ പണി പാളി
X

ന്യൂഡല്‍ഹി: തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കി യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ഉള്ള പോലിസ് സംഘത്തിന്റെ ശ്രമം ക്യാമറാ കണ്ണുകള്‍ ഒപ്പിയെടുത്തതോടെ പാളി. അമേത്തി ജില്ലയിലെ ബാദല്‍ ഗഡ് ഗ്രാമത്തിലെ ഗുല്‍സാര്‍ അഹ്മദിന്റെ ഹാര്‍ഡ്‌വെയര്‍ കടയില്‍ ഉത്തര്‍ പ്രദേശ് പോലിസ് അനധികൃത തോക്ക് കൊണ്ട് വന്ന വയ്ക്കുന്നതാണ് സിസിടിവിയില്‍ കുടുങ്ങിയത്.

തന്നെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്യാനായിരുന്നു പോലിസ് ഈ നീക്കമെന്ന് അഹമ്മദ് പറഞ്ഞു. കടയില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകളിലാണ് പോലിസിന്റെ ഈ ഞെട്ടിപ്പിക്കുന്ന നടപടി രേഖപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ ക്ലിപ്പില്‍, മറ്റ് പോലീസുകാര്‍ക്കൊപ്പമെത്തിയ ഒരു കോണ്‍സ്റ്റബിള്‍ കടയില്‍ തോക്ക് വയ്ക്കുന്നതും ശേഷം കടയുടമയെ പിടികൂടാന്‍ ശ്രമിക്കുന്നതും കാണാം. പക്ഷേ സിസിടിവി ക്യാമറയെക്കുറിച്ച് പറഞ്ഞതോടെ പോലിസ് സംഘം ഷോപ്പുടമയെ വിട്ടയച്ച് സ്ഥലംകാലിയാക്കി.

'തന്റെ കടയില്‍ തോക്ക് കൊണ്ടുവന്ന് വച്ച ശേഷം താന്‍ ഒരു നിയമവിരുദ്ധ ബിസിനസില്‍ ഏര്‍പ്പെടുന്നുവെന്നായിരുന്നു പോലിസുകാര്‍ പറഞ്ഞത്. എന്നാല്‍, കടയില്‍ രണ്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും നിങ്ങളുടെ പ്രവൃത്തി റെക്കോര്‍ഡുചെയ്തിട്ടുണ്ടെന്നും അറിയിച്ചതോടെ സംഘം ഇളിഭ്യരായി.ഇതോടെ, വീഡിയോ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ പോലീസുകാര്‍ സമ്മര്‍ദ്ദം ചെലുത്തിയതായും നവഭാരത് ടൈംസിനോട് അദ്ദേഹം. മാര്‍ച്ച് 16ന് രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പറയുന്നു.

Next Story

RELATED STORIES

Share it