Sub Lead

പൂച്ചയിലെ പേസ്‌മേക്കര്‍ വിജയം; ജീവിതത്തിലേക്ക് മടങ്ങി പില്ലു

പൂച്ചയിലെ പേസ്‌മേക്കര്‍ വിജയം; ജീവിതത്തിലേക്ക് മടങ്ങി പില്ലു
X

പുനെ: ഹൃദയാരോഗ്യം തകരാറിലായ പൂച്ച പേസ്‌മേക്കറിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. മഹാരാഷ്ട്രയിലെ പൂനെയിലെ ഏഴു വയസുള്ള പില്ലു എന്ന പൂച്ചയാണ് പേസ്‌മേക്കറിന്റെ സഹായത്തോടെ ജീവിക്കുന്നത്. പേസ്‌മേക്കര്‍ ഘടിപ്പിച്ച ഇന്ത്യയിലെ ആദ്യ പൂച്ചയുമാണ് പില്ലു. രണ്ടുവര്‍ഷം മുന്‍പുവരെ പൂച്ച വീട്ടിലെ അലമാരയുടെ മുകളിലേക്ക് ചാടുന്നത് പതിവായിരുന്നുവെന്ന് പില്ലുവിനെ വളര്‍ത്തുന്ന അജയ് ഹിരുള്‍ക്കര്‍ പറഞ്ഞു. പക്ഷേ, പിന്നീട് കസേരയില്‍ കയറാന്‍ പോലും പ്രയാസപ്പെട്ടു. തുടര്‍ന്നാണ് ഹൃദയമിടിപ്പ് കുറവാണ് കണ്ടെത്തിയത്. സാധാരണ 140 മുതല്‍ 220 സ്പന്ദനങ്ങള്‍വരെയാണ് പൂച്ചയ്ക്കുള്ളത്. പക്ഷേ, പില്ലുവിന്റെ ഹൃദമിടിപ്പ് അമ്പതില്‍ താഴെയാണെന്നാണ് കണ്ടെത്തിയത്.

അങ്ങനെയാണ് പില്ലുവിന് പേസ്‌മേക്കര്‍ ഘടിപ്പിക്കാന്‍ അജയും വെറ്ററിനറി ഡോക്ടറും തീരുമാനിച്ചത്. പുനെയിലെ റെയിന്‍ ട്രീ വെറ്ററിനറി ക്ലിനിക് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ഡോ. ഫിറോസ് ഖംബട്ടയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. രാജേഷ് കൗശിഷ്, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സോണാലി ഇനാംദാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it