Sub Lead

1995 മുതല്‍ പീഡനമെന്ന് പരാതി; സിപിഎം നേതാവിനെതിരെ കേസെടുത്തു

1995 മുതല്‍ പീഡനമെന്ന് പരാതി; സിപിഎം നേതാവിനെതിരെ കേസെടുത്തു
X

കാസര്‍കോട്: നാല്‍പ്പത്തിയെട്ടുകാരിയായ വീട്ടമ്മയെ 1995 മുതല്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ സിപിഎം നേതാവിനെതിരെ പോലിസ് കേസെടുത്തു. സിപിഎം കുമ്പള മുന്‍ ലോക്കല്‍ സെക്രട്ടറിയും നിലവില്‍ എന്‍മകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്‌കൂള്‍ അധ്യാപകനുമായ എസ് സുധാകരന്‍ എന്ന സുധാകരന്‍ മാസ്റ്റര്‍ക്കെതിരെയാണ് കാസര്‍കോട് വനിതാ പോലിസ് കേസെടുത്തത്. ജില്ലാ പോലിസ് മേധാവിക്കും ഡിജിപിക്കും പരാതി നല്‍കി ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി. ആരോപണത്തെ തുടര്‍ന്ന് സുധാകരനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിനായി മൂന്നംഗം കമ്മിഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി കമ്മിഷന്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പോലിസ് കേസെടുത്തത്. സ്‌കൂള്‍ മുറിയില്‍ വച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയാണ് പീഡനം തുടങ്ങിയത്. 1995 മുതല്‍ പീഡനം നടക്കുകയാണ്. ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി വിവാഹമോചനം നടത്തിച്ചു. വിവാഹം കഴിക്കുമെന്നു പറഞ്ഞാണ് പീഡനം തുടങ്ങിയത്. എന്നാല്‍ സുധാകരന്‍ വിവാഹം കഴിച്ചില്ല. മറ്റൊരാളെയാണ് വിവാഹം ചെയ്തത്. വിവാഹത്തിനു ശേഷവും ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നും യുവതി ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന പെര്‍ള ജബ്ബാര്‍ വധക്കേസില്‍ സുധാകരന്‍ ശിക്ഷിക്കപ്പെട്ടിരുന്നു. മേല്‍ക്കോടതി ശിക്ഷ റദ്ദാക്കിയതോടെയാണ് ജയില്‍മോചിതനായത്. 2009 നവംബര്‍ മൂന്നിനാണ് അബ്ദുല്‍ ജബ്ബാര്‍ വെട്ടേറ്റ് കൊല്ലപ്പെട്ടത്. പെര്‍ള ഉക്കിനടുക്കയിലെ സംസ്ഥാന പാതയ്ക്ക് സമീപം പി.ഡബ്ലൂഡി റോഡില്‍ വെച്ചാണ് രാത്രി 10 മണിയോടെ കാറിലെത്തിയ അക്രമി സംഘം ജബ്ബാറിനെ വെട്ടിവീഴ്ത്തി കടന്നു കളഞ്ഞത്. കൊല്ലപ്പെടുമ്പോള്‍ ജബ്ബാറിന് 25 വയസ്സായിരുന്നു.

Next Story

RELATED STORIES

Share it