Sub Lead

ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; ബിജെപി നേതാവിനെതിരെ കേസ്

ഭാര്യയുടെ നഗ്‌നത ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്താന്‍ അടുത്ത വീട്ടിലെ യുവാവ് ശ്രമിച്ചെന്നു കാട്ടി മലയമ്മ സ്വദേശി നല്‍കിയ പരാതിയിലാണ് കരുവാരപ്പറ്റയിലുള്ള നേതാവിനെതിരെ കുന്ദമംഗലം പോലിസ് കേസെടുത്തത്.

ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; ബിജെപി നേതാവിനെതിരെ കേസ്
X

കോഴിക്കോട്: കുന്ദമംഗലത്ത് ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ പ്രാദേശിക ബിജെപി നേതാവിനെതിരേ പോലിസ് കേസെടുത്തു. ഭാര്യയുടെ നഗ്‌നത ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്താന്‍ അടുത്ത വീട്ടിലെ യുവാവ് ശ്രമിച്ചെന്നു കാട്ടി മലയമ്മ സ്വദേശി നല്‍കിയ പരാതിയിലാണ് കരുവാരപ്പറ്റയിലുള്ള നേതാവിനെതിരെ കുന്ദമംഗലം പോലിസ് കേസെടുത്തത്. പിടികൂടിയ മൊബൈലില്‍ മൂന്ന് വീട്ടമ്മമാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

കുളിമുറിയോട് ചേര്‍ന്നുള്ള സംരക്ഷണഭിത്തിയില്‍ പ്ലാവിലയില്‍ പൊതിഞ്ഞ് സൂക്ഷിച്ച മൊബൈല്‍ കണ്ടെടുത്തതിന് പിന്നാലെ യുവാവ് പോലിസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കരുവാരപ്പറ്റയിലെ ബിജെപി പ്രാദേശിക നേതാവാണ് മൊബൈലിന്റെ ഉടമയെന്ന് പോലിസ് തിരിച്ചറിഞ്ഞു. മൊബൈല്‍ ക്യാമറ ഓണാക്കി പ്ലാവിലയില്‍ പൊതിഞ്ഞ് കാമറയുടെ ഭാഗം മാത്രം പുറത്ത് കാണുന്ന നിലയിലായിരുന്നു സ്ഥാപിച്ചിരുന്നത്.

ഫോണിലേക്ക് ഇടയ്ക്കിടെ മെസേജ് വരുന്നതിന്റെ ശബ്ദം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീട്ടുകാര്‍ പരിശോധിച്ചത്. ഫോണ്‍ നഷ്ടപ്പെട്ടെന്നറിയിച്ച് നേതാവ് ഇതേ നമ്പരില്‍ വിളിച്ചിരുന്നു. മീന്‍ വില്‍പനക്കാരന്‍ എന്ന വ്യാജേന ഫോണെടുത്ത പൊലീസ് കുന്ദമംഗലത്ത് വന്നാല്‍ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇയാള്‍ എത്തിയില്ല. പ്രാഥമിക പരിശോധനയില്‍ മൂന്ന് വീട്ടമ്മമാരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പതിഞ്ഞിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും.

Next Story

RELATED STORIES

Share it