Sub Lead

ഇഡിക്കെതിരേ കേസെടുക്കാമെന്ന് നിയമോപദേശം; എഫ്ഐആർ രജിസ്റ്റർ ചെയ്യാനാവശ്യപ്പെട്ട് കത്ത്

തെറ്റായ തെളിവിനുവേണ്ടി പ്രതിയെ കസ്റ്റഡിയിൽവെച്ച് സമ്മർദത്തിലാക്കിയത് പോലിസ് സ്വമേധയാ കേസെടുക്കേണ്ട കുറ്റകൃത്യമാണ്.

ഇഡിക്കെതിരേ കേസെടുക്കാമെന്ന് നിയമോപദേശം; എഫ്ഐആർ രജിസ്റ്റർ ചെയ്യാനാവശ്യപ്പെട്ട് കത്ത്
X

കൊച്ചി: മുഖ്യമന്ത്രിക്കെതിരേ മൊഴിനൽകാൻ നിർബന്ധിച്ചുവെന്ന സ്വർണക്കടത്ത് കേസ് പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേ (ഇഡി) കേസെടുക്കാമെന്ന് നിയമോപദേശം. സ്വപ്നാ സുരേഷിന്റെ ശബ്ദരേഖയുടെയും സന്ദീപ് നായർ ജയിലിൽ നിന്ന് ജഡ്ജിക്കയച്ച കത്തിന്റെയും അടിസ്ഥാനത്തിൽ കേസെടുക്കാമെന്നാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസിനു നിയമോപദേശം നൽകിയത്.

ചോദ്യംചെയ്യലിനിടെ സ്വപ്നയിൽ ഇഡി സമ്മർദം ചെലുത്തിയെന്ന, സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവിൽ പോലീസ് ഓഫീസറുടെ മൊഴിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പരിശോധിച്ചു. സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നു വെളിപ്പെടുത്താൻ ഇഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്നു കാട്ടി സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്തുനൽകിയതിനെത്തുടർന്നാണ് സർക്കാർ നിയമോപദേശം തേടിയത്.

ഇഡിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാവശ്യപ്പെട്ട് കത്ത്

സന്ദീപ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരേ എഫ്ഐആർ. രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത്. അഭിഭാഷകനായ എറണാകുളത്തെ ആർ സുനിൽകുമാറാണ് സംസ്ഥാന പോലിസ് മേധാവിക്ക് കത്ത്‌ നൽകിയത്.

തെറ്റായ തെളിവിനുവേണ്ടി പ്രതിയെ കസ്റ്റഡിയിൽവെച്ച് സമ്മർദത്തിലാക്കിയത് പോലിസ് സ്വമേധയാ കേസെടുക്കേണ്ട കുറ്റകൃത്യമാണ്. ഇത്തരം വെളിപ്പെടുത്തലുണ്ടായാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടത് പോലിസിന്റെ കടമയാണെന്ന് ലതാകുമാരി കേസിൽ സുപ്രിംകോടതിയുടെ ഉത്തരവുണ്ടെന്നും കത്തിൽ പറയുന്നു.

Next Story

RELATED STORIES

Share it