Sub Lead

മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥികള്‍ കടുത്ത പീഡനങ്ങള്‍ക്ക് ഇരയാകുന്നു; കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് കാംപസ് ഫ്രണ്ട്

മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥികള്‍ കടുത്ത പീഡനങ്ങള്‍ക്ക് ഇരയാകുന്നു; കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് കാംപസ് ഫ്രണ്ട്
X

കോഴിക്കോട്: മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥികള്‍ ജാതിവിവേചനമുള്‍പ്പെടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാകുകയാണെന്നും വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ എം ശൈഖ് റസല്‍. മദ്രാസ് ഐ.ഐ.ടി അധികൃതരുടെ ജാതി വിവേചനവും ക്രൂരമായ നടപടികളും കാരണം മൂന്ന് വര്‍ഷത്തിനിടെ മൂന്ന് മലയാളി വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്. ഈ അടുത്ത ദിവസമാണ് ഉണ്ണികൃഷ്ണന്‍ നായര്‍ എന്ന വിദ്യാര്‍ഥിയെ ഹോക്കി ഗ്രൗണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2018 സെപ്റ്റംബര്‍ മാസം മലപ്പുറം സ്വദേശി വി.എസ് ഷഹല്‍, 2019 ല്‍ കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് എന്നിവരും കടുത്ത പീഡനങ്ങള്‍ക്ക് വിധേയരായി ആത്മഹത്യ ചെയ്തിരുന്നു. ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച സിബിഐ അന്വേഷണവും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ദലിത് വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശത്തുനിന്നും കാംപസിലേക്ക് പ്രവേശിക്കാനുള്ള കൃഷ്ണ ഗേറ്റ് അധികൃതര്‍ പൂട്ടിയിരുന്നു. വിദ്യാര്‍ഥികളെ പോലെതന്നെ ദലിത് അധ്യാപകരും കടുത്ത ജാതി വിവേചനങ്ങള്‍ നേരിടുന്നുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപകന്‍ വിപിന്‍ ജാതിവിവേചനത്തെ തുടര്‍ന്ന് രാജിവെച്ചത്. മലയാളി വിദ്യാര്‍ത്ഥികള്‍ ധാരാളമായി പഠിക്കുന്ന മദ്രാസ് ഐ.ഐ.ടിയില്‍ ആവര്‍ത്തിച്ചുവരുന്ന ജാതി വിവേചനങ്ങളും വിദ്യാര്‍ഥി ആത്മഹത്യകളും ആശങ്കാജനകമാണ്. തുടര്‍ന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരള സര്‍ക്കാര്‍ വിഷയത്തെ ഗൗരമായിക്കാണണമെന്നും അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും ശൈഖ് റസല്‍ ആവശ്യപ്പെട്ടു .

Next Story

RELATED STORIES

Share it