Sub Lead

പരസ്യത്തിനെതിരേ വീണ്ടും സംഘപരിവാരം; റെഡ് ലേബല്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം

ഹോളി ആഘോഷത്തിനിടെ മുസ് ലിം കുട്ടിയെ നിറങ്ങളില്‍ പെടാതെ സൈക്കിളില്‍ പള്ളിയിലെത്തിക്കുന്ന രംഗം ചിത്രീകരിച്ചതിനു സര്‍ഫ് എക്‌സലിന്റെ പരസ്യത്തിനെതിരേ സംഘപരിവാരം രംഗത്തെത്തിയിരുന്നു. എന്നാല്‍, സംഘപരിവാരത്തിന്റെ പ്രചാരണത്തെ മുനയൊടിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ വന്‍ പിന്തുണയാണ് സര്‍ഫ് എക്‌സലിനു ലഭിച്ചത്.

പരസ്യത്തിനെതിരേ വീണ്ടും സംഘപരിവാരം; റെഡ് ലേബല്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം
X

ന്യൂഡല്‍ഹി: സര്‍ഫ് എക്‌സലിന്റെ മതേതരത്വം പ്രോല്‍സാഹിപ്പിക്കുന്ന പരസ്യത്തിനെതിരേ രംഗത്തെത്തി വിവാദമായി മാസങ്ങള്‍ക്കു ശേഷം റെഡ് ലേബലിനെതിരേയും സംഘപരിവാരം രംഗത്ത്. പരസ്യങ്ങള്‍ ഹിന്ദു വിരുദ്ധമാണെന്ന് ആരോപിച്ചാണ് ബ്രൂക്ക് ബോണ്ട് റെഡ് ലേബല്‍ ചായപ്പൊടിക്കെതിരേ ട്വിറ്ററിലൂടെ ബഹിഷ്‌കരണ കാംപയിനുമായി രംഗത്തെത്തിയത്. സംഘപരിവാര്‍ അനുകൂലികളും ഹിന്ദു ജാഗ്രുതി പോലുള്ള തീവ്ര ഹിന്ദുത്വ സംഘടനകളും ഔദ്യോഗികമായും ട്വിറ്റര്‍ കാംപയിനുമായി സജീവമായിട്ടുള്ളത്.


ഗണേശോല്‍സവത്തിന് ഗണപതി വിഗ്രഹം വില്‍പന നടത്തുന്ന മുസ് ലിം വൃദ്ധനും അത് വാങ്ങാനെത്തുന്ന ഹിന്ദു യുവാവും തമ്മിലുള്ള സംഭാഷണങ്ങളാണ് പരസ്യത്തിലുള്ളത്. ഗണപതി വിഗ്രഹം വില്‍ക്കുന്നയാള്‍ ബാങ്ക വിളിച്ചപ്പോള്‍ തൊപ്പിയിട്ടതോടെ, നാളെ വരാമെന്നു പറഞ്ഞ് പോവാനൊരുങ്ങിയ ഹിന്ദു യുവാവിന് ചൂടേറും ചായ നല്‍കുകയും ഇത് ഞങ്ങളുടെ ആരാധനയുടെ ഭാഗമാണെന്ന് പറഞ്ഞ് സ്‌നേഹം പകര്‍ന്നുനല്‍കുകയും ചെയ്യുന്ന രംഗമാണ് സംഘപരിവാരത്തെ പ്രകോപിപ്പിച്ചത്. മാത്രമല്ല, കുംഭമേളയ്ക്കിടെ പിതാവിനെ ഉപേക്ഷിച്ചു പോവുന്ന മകനെ ചിത്രീകരിച്ചതും ഹിന്ദുസ്ഥാന്‍ യൂനിലിവറിന്റെ ഹിന്ദുവിരുദ്ധതയാണെന്നാണ് ഇവരുടെ പ്രചാരണം. ഹിന്ദു സമുദായത്തിന്റെ ആഘോഷങ്ങളും ആചാരങ്ങളും പരസ്യത്തിലൂടെ അവഹേളിക്കുകയാണെന്നാണ് ഹിന്ദുത്വരുടെ പ്രചാരണം.

കഴിഞ്ഞ ദിവസം തുടങ്ങിയ ബഹിഷ്‌കരണ കാംപയിന്‍, പക്ഷേ ഇക്കുറി ആളുകള്‍ അത്രകണ്ട് ഏറ്റെടുത്തിട്ടില്ലെന്നാണു സൂചന. മുമ്പ് ഹോളി ആഘോഷത്തിനിടെ മുസ് ലിം കുട്ടിയെ നിറങ്ങളില്‍ പെടാതെ സൈക്കിളില്‍ പള്ളിയിലെത്തിക്കുന്ന രംഗം ചിത്രീകരിച്ചതിനു സര്‍ഫ് എക്‌സലിന്റെ പരസ്യത്തിനെതിരേ സംഘപരിവാരം രംഗത്തെത്തിയിരുന്നു. എന്നാല്‍, സംഘപരിവാരത്തിന്റെ പ്രചാരണത്തെ മുനയൊടിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ വന്‍ പിന്തുണയാണ് സര്‍ഫ് എക്‌സലിനു ലഭിച്ചത്.




Next Story

RELATED STORIES

Share it