Sub Lead

ബസ് ഉടമകളുടെ ആവശ്യം ന്യായം;ചാര്‍ജ് വര്‍ധന ഉടനെ ഉണ്ടാകും:ആന്റണി രാജു

ബസ് ഉടമകളുടെ ആവശ്യം ന്യായം;ചാര്‍ജ് വര്‍ധന ഉടനെ ഉണ്ടാകും:ആന്റണി രാജു
X

തിരുവനന്തപുരം:ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ്സുടമകളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ബസ് ചാര്‍ജ് വര്‍ധന ഉടന്‍ ഉണ്ടാകുമെന്നും എന്നാല്‍ എന്നു മുതലാണെന്ന് വ്യക്തമായി പറയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ ബോധ്യപ്പെടുത്തി ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയില്‍ നിരക്ക് വര്‍ധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന ബജറ്റില്‍ പ്രൈവറ്റ് ബസ് മേഖലയെ അവഗണിച്ചതില്‍ സ്വകാര്യ ബസ് ഉടമകള്‍ അതൃപ്തിയിലായിരുന്നു. ഈ മാസം 31 നുള്ളില്‍ നിരക്ക് വര്‍ധന ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കല സമരത്തിലേക്ക് നീങ്ങുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ സമര തീയതി പ്രഖ്യാപിക്കുമെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം.

ഇന്ധന വില ഉയരുന്നത് വലിയ പ്രതിസന്ധിയാണ്. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമാണ്.ബസ് ചാര്‍ജ് വര്‍ധന ഗൗരവമായ കാര്യമായതിനാല്‍ എടുത്ത് ചാടി ഉള്ള തീരുമാനം പ്രായോഗികമല്ലെന്നും മ്ത്രി പറഞ്ഞു.വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണിക്കും.വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിച്ചത് 10 വര്‍ഷം മുമ്പാണെന്നും മന്ത്രി പറഞ്ഞു.

മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും, വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് മിനിമം ചാര്‍ജിന്റെ പകുതിയായി വര്‍ധിപ്പിക്കണമെന്നുമാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ ആവശ്യം.


Next Story

RELATED STORIES

Share it