Sub Lead

കേരളത്തിലേക്ക് വരുകയായിരുന്ന ബസ് കത്തിനശിച്ചു

കേരളത്തിലേക്ക് വരുകയായിരുന്ന ബസ് കത്തിനശിച്ചു
X

ബംഗളൂരു: ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരുകയായിരുന്ന സ്വകാര്യബസിന് തീപിടിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ മൈസൂരുവിലെ മദ്ദൂരിലാണ് സംഭവം. ടയറിന്റെ ഭാഗത്തു നിന്നാണ് തീപടര്‍ന്നത്. ആര്‍ക്കും പരിക്കില്ല. പക്ഷേ, യാത്രക്കാരുടെ ബാഗുകള്‍ അടക്കം കത്തിനശിച്ചു. ഈ ബാഗുകള്‍ക്ക് അകത്ത് രേഖകളും സര്‍ട്ടിഫിക്കറ്റുകളും സ്വര്‍ണവും പണവും ഉണ്ടായിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. ടയറിന്റെ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടതോടെ ബസ് നിര്‍ത്തുകയും ഉറക്കത്തിലായിരുന്ന യാത്രക്കാരെ വിളിച്ചുണര്‍ത്തി പുറത്തിറക്കുകയുമായിരുന്നു. ബസിന്റെ പകുതി ഭാഗവും കത്തിനശിച്ചു. യാത്രക്കാരെ പിന്നാലെ വന്ന സ്വകാര്യ ബസുകളില്‍ കയറ്റി നാട്ടിലേക്ക് അയക്കുകയായിരുന്നു.

Next Story

RELATED STORIES

Share it