Sub Lead

പെണ്‍കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ റിമാന്‍ഡില്‍

പെണ്‍കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ റിമാന്‍ഡില്‍
X

പരപ്പനങ്ങാടി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി-ഫറോക് റൂട്ടില്‍ ഓടുന്ന ഒരു സ്വകാര്യബസിലെ കണ്ടക്ടര്‍ ആയ ചേളാരി സ്വദേശി അഫ്‌സലിനെയാണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ മോഷണക്കേസുകള്‍ അടക്കം നിരവധി കേസുകള്‍ ഉള്ളതായി പോലിസ് പറഞ്ഞു. പരപ്പനങ്ങാടി എസ്എച്ച്ഒ സഞ്ജു ജോസഫ്, എസ്‌ഐ മുഹമ്മദ് റഫീഖ്, എഎസ്‌ഐ റീന, എസ്‌സിപിഓ സതീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it