- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബുള്‍ഡോസര്‍ രാജ് നിയമവിരുദ്ധ പ്രവണത; മുസ്‌ലിംകള്‍ പ്രാഥമിക ഇരകള്‍: ഒഡീഷ ഹൈക്കോടതി മുന്‍ ചീഫ്ജസ്റ്റിസ്

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ബുള്‍ഡോസര്‍ രാജിനെ രൂക്ഷമായി വിമര്‍ശിച്ച് ഒഡീഷ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡോ. എസ് മുരളീധര്‍. നിയമവിരുദ്ധമായ ഈ പ്രവണത നീതിയുടെ പ്രതീകമായി മാറിയെന്നും മുസ്‌ലികളാണ് അതിന്റെ പ്രാഥമിക ഇരകളെന്നും അദ്ദേഹം പറഞ്ഞു. 'അനിയന്ത്രിതമായ ബുള്‍ഡോസര്‍ നടപടികള്‍ നിര്‍ത്താന്‍ സുപ്രിം കോടതി പലതവണ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്, എന്നാല്‍ ദുഃഖകരമെന്നു പറയട്ടെ, ഉദ്യോഗസ്ഥര്‍ ഈ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നത് തുടരുന്നു. പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള കുറ്റാരോപിതരുടെ വീടുകള്‍ കൃത്യമായ നടപടിക്രമങ്ങളില്ലാതെ പൊളിച്ചുമാറ്റുന്നു. ഇത് നീതിയല്ല, ജീവിതങ്ങളുടെ നാശമാണ്.''-അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായ ഇത്തരം പൊളിച്ചുമാറ്റലുകള്‍ ഇന്ത്യയുടെ നിയമവ്യവസ്ഥയുടെ കാതലിനെയാണ് ബാധിക്കുന്നതെന്ന് ജസ്റ്റിസ് മുരളീധര്‍ മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് സുപ്രിംകോടതി നിരന്തരം നിരീക്ഷിക്കണം. അധികാരം ഉപയോഗിക്കുന്നത് പ്രതീകാത്മകമായി മാത്രമല്ല, അത് കര്‍ശനമായി പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.'' -അദ്ദേഹം ആവശ്യപ്പെട്ടു.
നിയമവിരുദ്ധ പൊളിച്ചുമാറ്റലുകളെ ചോദ്യം ചെയ്യുന്ന ഹരജികള്‍ കോടതിയില്‍ സമയബന്ധിതമായി വാദത്തിനായി ലിസ്റ്റ് ചെയ്യാത്തതില്‍ അദ്ദേഹം ദു:ഖം പ്രകടിപ്പിച്ചു. 'വീടുകള്‍ തകര്‍ക്കപ്പെട്ട ആളുകള്‍ അവരുടെ കേസ് കേള്‍ക്കുന്നതിനായി അനന്തമായി കാത്തിരിക്കുന്നത് കാണുന്നത് വേദനാജനകമാണ്. ഇവിടെ നീതി വൈകുന്നത് യഥാര്‍ത്ഥത്തില്‍ നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്.'' -അദ്ദേഹം പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















