Sub Lead

വിഎച്ച്പി നിയന്ത്രണത്തിലുള്ള വിവേകാനന്ദ ബാലാശ്രമത്തില്‍ കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു

വിഎച്ച്പി നിയന്ത്രണത്തിലുള്ള വിവേകാനന്ദ ബാലാശ്രമത്തില്‍ കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം
X

പത്തനംതിട്ട: വിശ്വ ഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള അടൂര്‍ വിവേകാനന്ദ ബാലാശ്രമത്തില്‍ കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം. ഒമ്പത് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. പ്രാര്‍ഥനാ ക്രമം തെറ്റിച്ചെന്ന് ആരോപിച്ചാണ് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചത്. വാര്‍ഡന്‍ ഉള്‍പ്പെടെയുള്ള കുട്ടികളെ മര്‍ദ്ദിച്ചെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു.

പ്രാര്‍ഥനാ ക്രമം തെറ്റിച്ചെന്നാരോപിച്ച് വെള്ളിയാഴ്ച രാത്രി കുട്ടികളെ മുറിയിലിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. പ്രാര്‍ത്ഥനയ്ക്ക് വരി വരിയായി ഇരുന്നില്ലെന്ന് പറഞ്ഞാണു മര്‍ദ്ദനമെന്ന് വിദ്യാര്‍ഥികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരിക്കേറ്റ കുട്ടികളെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.



Next Story

RELATED STORIES

Share it