Sub Lead

ബൈക്കിനു പിറകില്‍ ലോറിയിടിച്ച് പ്രതിശ്രുതവരന്റെ കൈ അറ്റു, വധുവിനും പരിക്ക്

ബൈക്കിനു പിറകില്‍ ലോറിയിടിച്ച് പ്രതിശ്രുതവരന്റെ കൈ അറ്റു, വധുവിനും പരിക്ക്
X

പുതുക്കാട്: വാഹനാപകടത്തില്‍ പ്രതിശ്രുതവരന്റെ വലതുകൈ അറ്റു. വധുവിന് ഗുരുതര പരിക്ക്. പൂങ്കുന്നം പാക്കത്തില്‍ (നൗക) ജേക്കബ് ബെഞ്ചമിന്റെ മകന്‍ മോട്ടി ജേക്കബ് (34), ഡല്‍ഹി സ്വദേശി മംത (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 10.45-നായിരുന്നു അപകടം. സിഗ്നല്‍ തെളിയുന്നത് കാത്ത് ജങ്ഷനില്‍ നിര്‍ത്തിയിട്ട ഇവരുടെ ബൈക്കിന് പിറകില്‍ അമിത വേഗതയില്‍ വന്ന ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ മോട്ടിയുടെ കൈയിലൂടെ ലോറി കയറിയിറങ്ങി. അപകടശേഷം മുന്നോട്ടെടുത്ത ലോറി നാട്ടുകാര്‍ തടഞ്ഞിട്ട് പോലിസില്‍ അറിയിക്കുകയായിരുന്നു. തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോട്ടിയുടെ വലതുകൈ മുറിച്ചുമാറ്റി. ഇടുപ്പെല്ലിന് പരിക്കേറ്റ മംതയ്ക്ക് വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തും. ഗുജറാത്തില്‍ എന്‍ജിനീയറാണ് മോട്ടി. മംത പാറ്റ്നയിലാണ് ജോലി ചെയ്യുന്നത്. അടുത്ത മാസം ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it