Sub Lead

കരിപ്പൂര്‍ വിമാനത്താവളത്തിലെ കോഴ; കസ്റ്റംസ് സൂപ്രണ്ട് ഉള്‍പ്പെടെ നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

കരിപ്പൂര്‍ വിമാനത്താവളത്തിലെ കോഴ; കസ്റ്റംസ് സൂപ്രണ്ട് ഉള്‍പ്പെടെ നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: കരിപ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോഴ ഇടപാടുമായി ബന്ധപ്പെട്ട് നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. കസ്റ്റംസ് സൂപ്രണ്ട്, രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ഹവില്‍ദാര്‍ എന്നിവരെയാണ് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സിഗററ്റും സ്വര്‍ണവും ഇലക്ട്രോണിക്‌സ് സാധനങ്ങളും കടത്താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കോഴ വാങ്ങിയതായി സിബിഐ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടില്‍ നിന്ന് 5 ലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ നിന്നു ഒരു കോടി രൂപ വിലമതിക്കുന്ന സാധങ്ങളും കണ്ടെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തത്.

Bribery at Karipur airport; Suspension of four persons, including Superintendent of Customs


Next Story

RELATED STORIES

Share it