ബ്രക്‌സിറ്റില്‍ തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി; വിടുതല്‍ കരാര്‍ പാര്‍ലമെന്റ് മൂന്നാം തവണയും വോട്ടിനിട്ട് തള്ളി
ഇത് മൂന്നാം തവണയാണ് ബ്രക്‌സിറ്റ് കരാറിന്‍ മേലുള്ള ധാരണകള്‍ എംപിമാര്‍ വോട്ടിനിട്ട് തള്ളുന്നത്. 286 നെതിരെ 344 വോട്ടുകള്‍ക്കാണ് കരാര്‍ പരാജയപ്പെട്ടത്.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്ന് വേര്‍പെടുന്ന ബ്രെക്‌സിറ്റ് വിടുതല്‍ കരാര്‍ മൂന്നാം തവണയും ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിട്ടു തള്ളി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുന്‌പോഴുള്ള നിബന്ധനകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഇത് മൂന്നാം തവണയാണ് ബ്രക്‌സിറ്റ് കരാറിന്‍ മേലുള്ള ധാരണകള്‍ എംപിമാര്‍ വോട്ടിനിട്ട് തള്ളുന്നത്. 286 നെതിരെ 344 വോട്ടുകള്‍ക്കാണ് കരാര്‍ പരാജയപ്പെട്ടത്.ആദ്യ തീരുമാനപ്രകാരം ബ്രെക്‌സിറ്റ് പൂര്‍ത്തിയാക്കാനുള്ള അവസാന ദിനം ഇന്നായിരുന്നു. എന്നാല്‍ തീരുമാനത്തിലെത്താന്‍ സാധിച്ചിരുന്നില്ല. വോട്ടെടുപ്പ് പരാജയപ്പെട്ടതോടെ ഏപ്രില്‍ 12ന് മുന്പായി പുതിയ കരാര്‍ തയ്യാറാക്കുകയോ, ധാരണ ഒന്നും ഇല്ലാതെ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയും ചെയ്യേണ്ടിവരും. ബ്രക്‌സിറ്റ് കരാര്‍ ഇന്ന് പാര്‍ലമെന്റ് പാസാക്കിയാല്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് തെരേസ മെയ് നേരത്തെ പ്രതികരിച്ചിരുന്നു.
ഇതോടെ തെരേസ മേ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി. ലേബര്‍ പാര്‍ടി നേതാവ് ജെറമി കോര്‍ബിനാണ് തെരേസ മേ രാജിവച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടത്്.മറ്റൊരു നേതാവിന് മെച്ചപ്പെട്ടൊരു കരാര്‍ അവതരിപ്പിക്കാനുള്ള അവസരം നല്‍കാന്‍ മേ കസേരയൊഴിയണമെന്ന് യൂറോപ്യന്‍ ബ്രെക്‌സിറ്റ് ഗവേഷണ സംഘത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്റ്റീവ് ബേക്കറും ആവശ്യപ്പെട്ടു.
RELATED STORIES
പക അത് വീട്ടി; ഐഎസ്എല്ലില്‍ ബെംഗളൂരുവിനെ തകര്‍ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്‍സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില്‍ ആറ് മലയാളികള്‍
20 Sep 2023 5:12 PM GMTചാംപ്യന്‍സ് ലീഗ്; മിന്നും തുടക്കവുമായി ബാഴ്സയും സിറ്റിയും
20 Sep 2023 5:41 AM GMTഐ എസ് എല്‍ സംപ്രേക്ഷണം സൂര്യാ മൂവീസില്‍
19 Sep 2023 11:25 AM GMTപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ലൈംഗിക വീഡിയോ ഷെയര്‍ ചെയ്തു;...
15 Sep 2023 1:05 PM GMT