Sub Lead

മസ്തിഷ്‌കാഘാതം: രാമക്ഷേത്രത്തിലെ പ്രധാന പൂജാരി ഗുരുതരാവസ്ഥയില്‍

മസ്തിഷ്‌കാഘാതം: രാമക്ഷേത്രത്തിലെ പ്രധാന പൂജാരി ഗുരുതരാവസ്ഥയില്‍
X

ലക്നൗ: രാമക്ഷേത്രത്തിലെ പ്രധാന പൂജാരി ആചാര്യ സത്യേന്ദ്ര ദാസ്, മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്ലെന്ന് റിപ്പോര്‍ട്ട്. 85കാരനായ ആചാര്യ സത്യേന്ദ്ര ദാസിനെ ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് (എസ്ജിപിജിഐ) പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെങ്കിലും, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സൂക്ഷ്മ നിരീക്ഷണത്തില്‍ തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. അതേസമയം 2024 ഒക്ടോബറിലും അദ്ദേഹത്തിന്റെ ആരോഗ്യം വഷളായിരുന്നു. തുടര്‍ന്ന് സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (പിജിഐ) പ്രവേശിപ്പിച്ചിരുന്നത്. 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം ക്ഷേത്രത്തിലെ താത്കാലിക പൂജാരിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.





Next Story

RELATED STORIES

Share it