Sub Lead

പത്തുമിനുട്ട് ഡെലിവറി നിര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍; ഡെലിവറി നിര്‍ത്തി ബ്ലിങ്കിറ്റ്

പത്തുമിനുട്ട് ഡെലിവറി നിര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍; ഡെലിവറി നിര്‍ത്തി ബ്ലിങ്കിറ്റ്
X

ന്യൂഡല്‍ഹി: ഓര്‍ഡര്‍ ചെയ്ത് പത്തുമിനുട്ടിനുള്ളില്‍ ഓര്‍ഡര്‍ എത്തിച്ചു നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ബ്ലിങ്കിറ്റ് കമ്പനി ഇത്തരം ഡെലിവറി രീതികള്‍ അവസാനിപ്പിച്ചു. മറ്റു കമ്പനികളും സമാനമായ പാത തിരഞ്ഞെടുത്തേക്കും. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷയും മറ്റും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയത്. അതിവേഗം ഡെലിവറികള്‍ നല്‍കേണ്ടി വരുന്നതിന്റെ പ്രശ്‌നങ്ങള്‍ പുതുവല്‍സരത്തില്‍ ഡെലിവറി ഏജന്റുമാര്‍ നടത്തിയ സമരത്തില്‍ വെളിപ്പെട്ടിരുന്നു. അതിവേഗ ഡെലിവറികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ വാഹനാപകടങ്ങള്‍ വരെ ഉണ്ടാവുന്നതായും ചൂണ്ടിക്കാട്ടിക്കപ്പെട്ടു.

Next Story

RELATED STORIES

Share it