Sub Lead

ബിജെപി എംപി അര്‍ജുന്‍ സിങിനു നേരെ ആക്രമണമെന്ന് പരാതി

ബിജെപി എംപി അര്‍ജുന്‍ സിങിനു നേരെ ആക്രമണമെന്ന് പരാതി
X

കൊല്‍ക്കത്ത: ബിജെപി എംപി അര്‍ജുന്‍ സിങിനു നേരെ വെള്ളിയാഴ്ച വടക്കന്‍ കൊല്‍ക്കത്തയിലെ ബെല്‍ഗാച്ചിയ പ്രദേശത്ത് ആക്രമണമുണ്ടായെന്ന് ആരോപണം. ഒരു സംഘം തന്നെ ഭീഷണിപ്പെടുത്തിയെന്നും വെടിയൊച്ച കേട്ടതായും ബാരക്പൂര്‍ എംപിയായ അര്‍ജുന്‍ സിങ് ആരോപിച്ചു. ബിജെപി കാശിപൂര്‍ ബെല്‍ഗച്ചിയ സ്ഥാനാര്‍ത്ഥി ഷിബാജി സിംഹ റോയിക്ക് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം.

സ്ഥാനാര്‍ത്ഥിക്കു നേരെ കല്ലേറുണ്ടായതായും ജനക്കൂട്ടം കോളറില്‍ പിടിച്ച് വലിച്ചെന്നും രണ്ട് റൗണ്ട് വെടിയൊച്ച കേട്ടെന്നും അദ്ദേഹം പറഞ്ഞു. ആകാശത്തേക്ക് വെടിയുതിര്‍ത്താണ് തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തെ പിന്തിരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലിസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയതായി അര്‍ജുന്‍ സിങ് ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു.

BJP MP Arjun Singh attacked in North Kolkata

Next Story

RELATED STORIES

Share it