Sub Lead

ബിജെപി കുഴല്‍പ്പണക്കവര്‍ച്ച; ആരോപണങ്ങളോട് മിണ്ടാതെ മാധ്യമങ്ങളെ വരുതിയിലാക്കാന്‍ കെ സുരേന്ദ്രന്‍

കേന്ദ്രം നൽകിയ ഫണ്ടെവിടെ, ബിജെപിയിൽ വിവാദം മുറുകുന്നു എന്ന തലക്കെട്ടിൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വാർത്തക്കെതിരേയാണ് സുരേന്ദ്രൻ വക്കീൽ നോട്ടീസയച്ചിരിക്കുന്നത്.

ബിജെപി കുഴല്‍പ്പണക്കവര്‍ച്ച; ആരോപണങ്ങളോട് മിണ്ടാതെ മാധ്യമങ്ങളെ വരുതിയിലാക്കാന്‍ കെ സുരേന്ദ്രന്‍
X

കോഴിക്കോട്: ബിജെപി കുഴൽപ്പണക്കവർച്ചയിൽ മാധ്യമങ്ങളെ വരുതിയിലാക്കാൻ വക്കീൽ നോട്ടീസയച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രം നൽകിയ ഫണ്ടെവിടെ, ബിജെപിയിൽ വിവാദം മുറുകുന്നു എന്ന തലക്കെട്ടിൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വാർത്തക്കെതിരേയാണ് സുരേന്ദ്രൻ വക്കീൽ നോട്ടീസയച്ചിരിക്കുന്നത്.

വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം വാർത്തകളെ അവഗണിക്കാനാണ് ആദ്യഘട്ടത്തിൽ ഉദ്ദേശിച്ചത്. അങ്ങനെ അവഗണിക്കുന്നത് ഒരു അവസരമായി കരുതി പലരും സകലസീമകളും ലംഘിക്കുകയാണെന്ന് വക്കീൽ നോട്ടീസയച്ച വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ച് അദ്ദഹം പറഞ്ഞു. അതേസമയം മാധ്യമങ്ങൾക്ക് മുന്നിൽ ആരോപണങ്ങൾക്ക് മറുപടി പറയാൻ സുരേന്ദ്രൻ ഇതുവരെ തയ്യാറായിട്ടല്ല

എന്നാൽ കേസിൽ അന്വേഷണം കൂടുതൽ നേതാക്കളിലേക്ക് നീങ്ങുന്നതായാണ് വിവരം. ചില ബിജെപി സ്ഥാനാർഥികളേയും നേരത്തെ ചോദ്യം ചെയ്തവരെയും ചോദ്യം ചെയ്തശേഷം ഉന്നതരേയും വിളിപ്പിക്കും. അതേ സമയം ധർമരാജ് തിരഞ്ഞെടുപ്പു സാമഗ്രികളുമായി എത്തിയതാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ വാദം തള്ളിയുള്ള പോലിസ് റിപോർട്ട് പുറത്ത് വന്നിട്ടുണ്ട്.

കവർച്ച ചെയ്യപ്പെട്ട പണം ബിജെപി തിരഞ്ഞെടുപ്പിനിറക്കിയതാണെന്നുള്ള കൃത്യമായ വിവരം ലഭിച്ചിതായാണ് പോലിസിന് ലഭിക്കുന്ന വിവരം. കവർച്ചക്കു മുമ്പും ശേഷവുമായി ബിജെപിയുടെ ഉന്നത നേതാക്കൾ ധർമരാജുമായി സംസാരിച്ചതിന്റെ ഫോൺ രേഖകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. കെ സുരേന്ദേരൻ 22 തവണ ഈ കാലയളവിൽ വിളിച്ചതായാണ് വിവരം.

Next Story

RELATED STORIES

Share it