Sub Lead

ബൈക്ക് വയലിലേക്ക് മറിഞ്ഞ് വിമുക്ത സൈനികന്‍ മരിച്ചു; ഭാര്യക്കും മകനും പരിക്ക്

ബൈക്ക് വയലിലേക്ക് മറിഞ്ഞ് വിമുക്ത സൈനികന്‍ മരിച്ചു; ഭാര്യക്കും മകനും പരിക്ക്
X

കണ്ണൂര്‍: മട്ടന്നൂര്‍ കൊടോളിപ്രത്ത് ബൈക്ക് നിയന്ത്രണം വിട്ടു വയലിലേക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. രണ്ടു പേര്‍ക്കു പരുക്കേറ്റു. തെരൂര്‍ സ്വദേശി എം കെ ദിവാകരന്‍ (54) ആണ് മരിച്ചത്. ഭാര്യ വിജിന (42), മകന്‍ അഹാല്‍ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.45ഓടെ കൊടോളിപ്രം പൈപ്പ് ലൈന്‍ റോഡിലാണ് അപകടമുണ്ടായത്. ബൈക്ക് റോഡരികിലുള്ള പൈപ്പിന്റെ കോണ്‍ക്രീറ്റ് വാള്‍വില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ദിവാകരനെ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിമുക്ത സൈനികനാണ് മരിച്ച ദിവാകരന്‍.

Next Story

RELATED STORIES

Share it