Sub Lead

വ്യോമാതിര്‍ത്തി ലംഘിച്ച് വിമാനം; ബൈഡനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

വ്യോമാതിര്‍ത്തി ലംഘിച്ച് വിമാനം; ബൈഡനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
X

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ബീച്ച് ഹൗസിന് മുകളിലൂടെ സ്വകാര്യവിമാനം പറന്നതോടെ അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി. ശനിയാഴ്ചയാണ് വ്യോമാതിര്‍ത്തി ലംഘിച്ച് വിമാനമെത്തിയത്. ഇതെത്തുടര്‍ന്നാണ് പ്രസിഡന്റിനെയും പ്രഥമ വനിതയെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പ്രസിഡന്റും പ്രഥമ വനിതയും സുരക്ഷിതരാണ്, ആക്രമണമുണ്ടായിട്ടില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. വാഷിങ്ടണില്‍ നിന്ന് 200 കിലോമീറ്റര്‍ കിഴക്ക് ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലാണ് സംഭവമുണ്ടായത്.

ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും പിന്നീട് അവരുടെ വസതിയിലേക്ക് മടങ്ങിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനം തെറ്റായി സുരക്ഷിതമായ പ്രദേശത്തേക്ക് പ്രവേശിച്ചുവെന്നും ഉടന്‍തന്നെ പുറത്തേക്ക് കടത്തിവിട്ടുവെന്നും അധികൃതര്‍ അറിയിച്ചു. ഒരു ചെറിയ സ്വകാര്യവിമാനം നിയന്ത്രിത വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു, അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് എല്ലാ സൂചനകളും. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. പ്രസിഡന്റിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഒരു ഭീഷണിയുമില്ല- വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it