Sub Lead

യുവജനങ്ങള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കുമിടയില്‍ ബൈഡന് പിന്തുണ കുറയുന്നുവെന്ന് സര്‍വേ

യുവജനങ്ങള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കുമിടയില്‍ ബൈഡന് പിന്തുണ കുറയുന്നുവെന്ന് സര്‍വേ
X

വാഷിങ്ടണ്‍: ഇസ്രായേലിന്റെ ഗസ യുദ്ധത്തെ പിന്തുണയ്ക്കുന്നതിനാല്‍ അമേരിക്കയിലെ യുവജനങ്ങള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കുമിടയില്‍ പ്രസിഡന്റ് ജോ ബൈഡന് പിന്തുണ കുറയുന്നതായി സര്‍വേ. യുഎസ്എ ടുഡേയും സഫോക്ക് യൂനിവേഴ്‌സിറ്റിയും നടത്തിയ സര്‍വേയിലെ പുതിയ വിവരങ്ങള്‍. ഇസ്രായേലിന്റെ കൂട്ടക്കുരുതിക്ക് പിന്തുണ നല്‍കുന്നതിലാണ് കറുത്ത വംശജരുടെയും യുവാക്കളുടെയും പിന്തുണ ബൈഡന് കുറഞ്ഞുവരുന്നതെന്നാണ് സര്‍വേയില്‍ പറയുന്നത്. അഞ്ചിലൊന്ന് കറുത്ത വര്‍ഗക്കാരും മൂന്നാം കക്ഷി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് പറയുന്നത്. കറുത്ത വര്‍ഗക്കാര്‍ക്കാരായ വോട്ടര്‍മാര്‍ക്കും യുവാക്കള്‍ക്കുമിടയില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും വോട്ട് കുറയുകയാണ്. ഒരു മൂന്നാം കക്ഷി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് അഞ്ചിലൊരു കറുത്ത വര്‍ഗക്കാരന്‍ പറയുന്നു. ജോണ്‍ എഫ് കെന്നഡിയുടെ ചെറുമകന്‍ റോബര്‍ട്ട് കെന്നഡി ജൂനിയറും ഇത്തവണ മല്‍സരത്തിനുണ്ട്. കറുത്ത വര്‍ഗക്കാരായ വോട്ടര്‍മാരില്‍നിന്ന് ജോ ബൈഡന് 2020ല്‍ ലഭിച്ച 87 ശതമാനം പിന്തുണ കുത്തനെ ഇടിഞ്ഞ് 63 ശതമാനമായി. 35 വയസ്സിന് താഴെയുള്ള വോട്ടര്‍മാരില്‍ ട്രംപിന്റെ പിന്തുണ 37 ശതമാനം വരെയാണ്. യുവ വോട്ടര്‍മാര്‍ 2020 ല്‍ ബൈഡനെയാണ് പിന്തുണച്ചത്. എന്നാല്‍, ഇക്കുറി ബൈഡന് കുറഞ്ഞ പിന്തുണ ട്രംപിനല്ല, പകരം മൂന്നാം കക്ഷിക്കാണ് ലഭിച്ചത്. 20 ശതമാനം കറുത്ത വര്‍ഗക്കാരായ വോട്ടര്‍മാരും 21 ശതമാനം യുവ വോട്ടര്‍മാരും രണ്ട് പ്രധാന മല്‍സരാര്‍ത്ഥികളല്ലാത്ത മറ്റാരെയെങ്കിലും പിന്തുണയ്ക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. ട്രംപിന് കഴിഞ്ഞ തവണത്തേതു പോലെ 12 ശതമാനം കറുത്ത വര്‍ഗക്കാരുടെ പിന്തുണയുണ്ട്.

Next Story

RELATED STORIES

Share it