Sub Lead

രാജ്യത്ത് ചരിത്രത്തില്‍ ആദ്യമായി സെഞ്ച്വറിയടിച്ച് പെട്രോള്‍ വില

ശനിയാഴ്ച രാവിലെയാണ് ഷഹ്ദോലിലും അനുപൂരിലും പെട്രോൾവില സെഞ്ച്വറിയടിച്ചത്.

രാജ്യത്ത് ചരിത്രത്തില്‍ ആദ്യമായി സെഞ്ച്വറിയടിച്ച് പെട്രോള്‍ വില
X

ഭോപ്പാൽ: രാജ്യത്ത് പെട്രോൾ വില 100 രൂപ തൊട്ടു. മധ്യപ്രദേശിലെ ഭോപാൽ, അനുപ്പൂർ, ഷഹ്ദോൽ ജില്ലകളിലും മഹാരാഷ്ട്രയിലെ പർഭനി ജില്ലയിലുമാണ് എണ്ണവില ചരിത്രത്തിലാദ്യമായി മൂന്നക്കം കടന്നത്. പ്രീമിയം പെട്രോളിനാണ് ഈ വില. എണ്ണക്കമ്പനികളുടെ സംഘടനയായ ഒ.എം.സി തുടർച്ചയായ അഞ്ചാം ദിവസവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചിരുന്നു.

ശനിയാഴ്ച രാവിലെയാണ് ഷഹ്ദോലിലും അനുപൂരിലും പെട്രോൾവില സെഞ്ച്വറിയടിച്ചത്. ഇതിനു പിന്നാലെയായിരുന്നു ഭോപാലിലെ വിലക്കയറ്റം. അനുപ്പൂരിൽ 102 രൂപയാണ് നിലവിൽ പ്രീമിയം പെട്രോളിന്റെ വില.

സാധാരണ പെട്രോളിന് ശനിയാഴ്ച 96.37 രൂപയ്ക്കും ഡീസലിന് ലിറ്ററിന് 86.84 രൂപയ്ക്കുമാണ് വിൽക്കുന്നതെന്ന് പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലക്കയറ്റമാണ് ആഭ്യന്തര ഇന്ധനവില ഉയരാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ഒന്നിന് യൂനിയൻ ബജറ്റിന് ശേഷം ആറാം തവണയും ജനുവരി ഒന്നിന് ശേഷം 17 തവണയും വില ഉയർന്നതായി വൃത്തങ്ങൾ അറിയിച്ചു. പെട്രോൾ വില ലിറ്ററിന് 1.90 രൂപയും ഡീസലിന് ലിറ്ററിന് രണ്ട് രൂപയും ഉയർന്നു.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും കൂടുതൽ ഇന്ധനനികുതി ഏർപ്പെടുത്തുന്നത് മധ്യപ്രദേശാണ്, അതിനാലാണ് സംസ്ഥാനത്തെ ഇന്ധന വില രാജ്യത്ത് ഏറ്റവും ഉയർന്നതാകുന്നത്. നികുതിയും സെസും പെട്രോളിന് 39 ശതമാനവും ഡീസലിന് 28 ശതമാനവും മധ്യപ്രദേശ് ചുമത്തുന്നത്. കേന്ദ്ര നികുതി പെട്രോളിന് 31 രൂപയും ഡീസലിന് 23 രൂപയുമാണ്.

നിലവിൽ 99 രൂപ വിലയുള്ള രാജസ്ഥാൻ ആയിരിക്കും സാധാരണ പെട്രോൾവിലയിൽ സെഞ്ച്വറിയടിക്കുന്ന ആദ്യ സംസ്ഥാനം എന്നാണ് സൂചന. തുടർച്ചയായി ആറു ദിവസങ്ങളിൽ വിലവർധനയുണ്ടായ രാജസ്ഥാനിൽ നാളെയോടെ വില 100-ലെത്തുമെന്നാണ് കരുതുന്നത്.

മഹാരാഷ്ട്രയും മധ്യപ്രദേശും ഡൽഹിയുമടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രീമിയം പെട്രോളിനു പിന്നാലെ സാധാരണ പെട്രോളും ഉടൻ തന്നെ മൂന്നക്കം കടക്കുമെന്നാണ് സൂചന. 95 മുതൽ 98 രൂപ വരെയാണ് ഇവിടെ പെട്രോൾ വില.

Next Story

RELATED STORIES

Share it