Sub Lead

ബീവറേജ് ഷോപ്പിലെ തീപിടിത്തം; 45,000 കേസ് മദ്യം നശിച്ചെന്ന് റിപോര്‍ട്ട്

ബീവറേജ് ഷോപ്പിലെ തീപിടിത്തം; 45,000 കേസ് മദ്യം നശിച്ചെന്ന് റിപോര്‍ട്ട്
X

തിരുവല്ല: പുളക്കീഴിലെ ബീവറേജ് ഷോപ്പിലും ഗോഡൗണിലുമുണ്ടായ തീപിടുത്തത്തില്‍ 45,000 കേസ് മദ്യം കത്തിനശിച്ചെന്ന് പ്രാഥമിക വിലയിരുത്തല്‍. ഏകദേശം അഞ്ച് കോടി രൂപയുടെ നഷ്ടമാണ് ബീവറേജ് കോര്‍പറേഷനുണ്ടായിരിക്കുന്നത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള മദ്യമാണ് കത്തി നശിച്ചത്.

ഇന്ന് വിശദമായ പരിശോധന നടക്കും. ബവ്‌റിജസ് കോര്‍പറേഷന്‍ എംഡി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. കെട്ടിടവും ഗോഡൗണും പൂര്‍ണമായും കത്തി നശിച്ചു. പക്ഷേ, ബിയര്‍ സംഭരിച്ചിരുന്ന സ്ഥലത്തേക്ക് തീ പടര്‍ന്നില്ല. കെട്ടിടത്തിന്റെ പിന്‍വശത്ത് വെല്‍ഡിങ് പണികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നത് ആകാമെന്നാണ് പ്രാഥമിക നിഗമനം.

Next Story

RELATED STORIES

Share it