Sub Lead

ബെംഗളൂരു കലാപം: അറസ്റ്റിലായ യുവാവ് മരിച്ചു

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കര്‍ണാടക പോലിസ് ഏകപക്ഷീയമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കേയാണ് പോലിസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചത്.

ബെംഗളൂരു കലാപം: അറസ്റ്റിലായ യുവാവ് മരിച്ചു
X

ബെംഗളൂരു: ബെംഗളൂരു അക്രമത്തിന്റെ പേരില്‍ പോലിസ് അറസ്റ്റ് ചെയ്ത യുവാവ് പോലിസ് കസ്റ്റഡിയില്‍ മരിച്ചു. കെജി ഹള്ളി സ്വദേശിയായ സയ്യാദ് നദീം (24) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്ന പ്രതി കൊവിഡ് ബാധിതനായിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്് കര്‍ണാടക പോലിസ് ഏകപക്ഷീയമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കേയാണ് പോലിസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി നഗരത്തില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 11 എഫ്‌ഐആറുകളാണ് ബെംഗളൂരു പോലിസ് രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ 206 പേ!ര്‍ അറസ്റ്റിലായിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണം ഉടന്‍ തുടങ്ങും.

കലാപത്തെക്കുറിച്ച് സെന്‍ട്രല്‍ െ്രെകംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 206 ആയെന്നും അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും ബെംഗളൂരു ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ പറഞ്ഞു. നഗരത്തില്‍ വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന തുടരുകയാണ്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയും തുടരുന്നുണ്ട്. കലാപത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്നും പാര്‍ട്ടിയെ നിരോധിക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it