Sub Lead

ബംഗളൂരു: പ്രശ്‌നങ്ങള്‍ക്ക് കാരണം നിയമപാലകരെന്ന് മൗലാനാ സയ്യിദ് അര്‍ഷദ് മദനി

സുതാര്യമായ കുറ്റാന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ, നിരപരാധികളെ വേട്ടയാടുകയാണെങ്കില്‍ ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് ഒരിക്കലും അടങ്ങിയിരിക്കില്ല

ബംഗളൂരു: പ്രശ്‌നങ്ങള്‍ക്ക് കാരണം നിയമപാലകരെന്ന് മൗലാനാ സയ്യിദ് അര്‍ഷദ് മദനി
X

ന്യൂഡല്‍ഹി: ബംഗളൂരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണം നിയമപാലകരാണെന്നും മര്‍ദ്ദിതരെ അക്രമികളാക്കി ചിത്രീകരിച്ചാല്‍ കോടതിയെ സമീപിക്കാനു മടിക്കില്ലെന്ന് ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് ദേശീയ അധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി. ബംഗളുരുവില്‍ പ്രവാചകനെ നിന്ദിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ട വ്യക്തിക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ജനം പോലിസ് സ്റ്റേഷനിലെത്തി മണിക്കൂറുകളോളം ആവശ്യപ്പെട്ടെങ്കിലും എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറായില്ല. അതിനെതിരേ പൊതുജനം ശബ്ദമുയര്‍ത്തിയപ്പോള്‍ പോലിസ് അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അങ്ങനെ മൂന്നുപേര്‍ രക്തസാക്ഷികളാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരേ എന്തു കൊണ്ട് എഫ്‌ഐആര്‍ രേഖപ്പെടുത്തിയില്ല. നീതിക്കായി ശബ്ദമുയര്‍ത്തിയവര്‍ക്കെതിരേ എന്തുകൊണ്ട് വെടിയുതിര്‍ത്തുവെന്നും അദ്ദേഹം ചോദിച്ചു. ഇതിന്റെ പേരില്‍ പട്ടണത്തിലെ ആദരണീയരായ പ്രമുഖ വ്യക്തികള്‍ക്കെതിരേ കേസെടുക്കാനും അവരില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കാനുമുള്ള നീക്കം നടന്നുകൊണ്ടിരിക്കുന്നതായാണ് വിവരം. സുതാര്യമായ കുറ്റാന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ, നിരപരാധികളെ വേട്ടയാടുകയാണെങ്കില്‍ ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് ഒരിക്കലും അടങ്ങിയിരിക്കില്ല. ഇതിനെതിരേ കോടതിയെ സമീപിക്കുകമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ചില മുസ്ലിം യുവാക്കള്‍ പട്ടണത്തിലെ ഒരു ക്ഷേത്രത്തിനു ചുറ്റും മനുഷ്യമതില്‍ തീര്‍ത്തത് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഇതിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ മറ്റ് ചില ശക്തികളാണെന്നു വ്യക്തമാണ്. അവരെ കണ്ടെത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും മൗലാനാ സയ്യിദ് അര്‍ഷദ് മദനി കൂട്ടിച്ചേര്‍ത്തു.


Bengaluru: Maulana Syed Arshad Madani blamed police




Next Story

RELATED STORIES

Share it