Sub Lead

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ മൂന്നു പേര്‍ക്ക്

നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുമ്പോള്‍ ബാങ്കുകള്‍ തകര്‍ച്ച നേരിടുന്നതെങ്ങനെയെന്ന് സ്ഥിതിവിവര കണക്കുകളും ചരിത്ര സ്രോതസ്സുകളും ഉപയോഗിച്ച് ബെന്‍ ബെര്‍നാങ്ക വിശദീകരിക്കുന്നുണ്ട് ഇതുമായി ബന്ധപ്പെട്ട് 30കളിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് 1983ലെ പ്രബന്ധത്തിലാണ് അദ്ദേഹം പ്രതിപാദിച്ചിട്ടുള്ളത്.

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ മൂന്നു പേര്‍ക്ക്
X

സ്‌റ്റോക്കോം: 2022ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്. ബെന്‍ എസ് ബെര്‍നാങ്ക. ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് എച്ച് ഡിവ് വിഗ് എന്നിവര്‍ക്കാണ് പുരസ്‌കാരം. ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിനാണ് പുരസ്‌കാരം.

നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുമ്പോള്‍ ബാങ്കുകള്‍ തകര്‍ച്ച നേരിടുന്നതെങ്ങനെയെന്ന് സ്ഥിതിവിവര കണക്കുകളും ചരിത്ര സ്രോതസ്സുകളും ഉപയോഗിച്ച് ബെന്‍ ബെര്‍നാങ്ക വിശദീകരിക്കുന്നുണ്ട് ഇതുമായി ബന്ധപ്പെട്ട് 30കളിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് 1983ലെ പ്രബന്ധത്തിലാണ് അദ്ദേഹം പ്രതിപാദിച്ചിട്ടുള്ളത്.

ഷിക്കാഗോ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഡഗ്ലസ് ഡയമണ്ട്. സെന്റ് ലൂയിസിലെ വാഷിങ്ടണ്‍ സര്‍വകലാശാലയിലെ പ്രഫസറാണ് ഫിലിപ്പ് എച്ച് ഡിവ് വിഗ്. മുന്‍ ഫെഡറല്‍ ചെയര്‍ അംഗമാണ് ബെന്‍ എസ് ബെര്‍നാങ്ക.

സമ്മാന തുകയായ 23.85 കോടി രൂപ(10 ദശലക്ഷം സ്വീഡീഷ് ക്രോണര്‍) ഡിസംബര്‍ 10ന് കൈമാറും. കൊവിഡ് മൂലം രണ്ട് വര്‍ഷമായി നടക്കാതിരുന്ന പുരസ്‌കാര ചടങ്ങ് ഈ വര്‍ഷം ആഘോഷപൂര്‍വം നടത്താനാണ് സംഘാടക സമിതി തീരുമാനം.

Next Story

RELATED STORIES

Share it