Sub Lead

യുവ മോര്‍ച്ച നേതാവ് 'ഉത്തരവിട്ടു'; കൊവിഡ് വാര്‍ റൂമിലെ മുസ്‌ലിം ജീവനക്കാരെ പുറത്താക്കി

മുസ്‌ലിം ജീവനക്കാരെ ലക്ഷ്യമിട്ട് തേജസ്വി സൂര്യ മുന്നോട്ട് വന്നതിനു പിന്നാലെയാണ് ഇവരെ ജോലിയില്‍നിന്ന് പുറത്താക്കിയത്.

യുവ മോര്‍ച്ച നേതാവ് ഉത്തരവിട്ടു; കൊവിഡ് വാര്‍ റൂമിലെ മുസ്‌ലിം ജീവനക്കാരെ പുറത്താക്കി
X

ബെംഗളൂരു: ബാംഗ്ലൂര്‍ സൗത്ത് എംപിയും ബിജെപി യുവമോര്‍ച്ച പ്രസിഡന്റുമായ തേജസ്വി സൂര്യയുടെ നിര്‍ദേശപ്രകാരം ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സ്ഥാപിച്ച കൊവിഡ് വാര്‍ റൂമിലെ 17 മുസ്‌ലിം ജീവനക്കാരെ ജോലിയില്‍നിന്ന് പുറത്താക്കി. മുസ്‌ലിം ജീവനക്കാരെ ലക്ഷ്യമിട്ട് തേജസ്വി സൂര്യ മുന്നോട്ട് വന്നതിനു പിന്നാലെയാണ് ഇവരെ ജോലിയില്‍നിന്ന് പുറത്താക്കിയത്. ആശുപത്രികളില്‍ ബെഡ് അനുവദിക്കുന്നതില്‍ അഴിമതിയുണ്ടെന്നും ഇതിനു പിന്നില്‍ ജിഹാദികളായ മുസ്‌ലിം ജീവനക്കാരാണെന്നുമായിരുന്നു ഇയാളുടെ പരാമര്‍ശം. ഒരു തെളിവുകളുമില്ലാതെയായിരുന്നു ഇയാളുടെ ഈ നുണപ്രചാരണം.

ബിജെപി എംഎല്‍എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചര്‍ എന്നിവര്‍ക്കൊപ്പം ബിബിഎംപി കൊവിഡ് വാര്‍ റൂമിലേക്ക് അതിക്രമിച്ച് കയറിയ തേജസ്വി മുസ് ലിം ജീവനക്കാര്‍ക്കെതിരേ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് അഴിച്ചുവിട്ടത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.മുസ്‌ലിം ജീവനക്കാരുടെ പേര് എടുത്ത് പറഞ്ഞായിരുന്നു ഇയാളുടെ കുറ്റപ്പെടുത്തല്‍. 'ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ല ജിഹാദികള്‍ക്ക് ജോലി നല്‍കാന്‍..' എന്നായിരുന്നു ഇയാളുടെ ആക്രോശം..

'ഹിന്ദുക്കളെ കൊല്ലാനായി ബിബിഎംപി കൊവിഡ് വാര്‍ റൂമില്‍ കയറിക്കൂടിയ ജിഹാദികള്‍..' എന്ന് അവരുടെ പേരുകള്‍ ചേര്‍ത്ത് വാട്‌സാപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടെ ജോലി ചെയ്യുന്ന 205 പേരില്‍ കേവലം 17 ജീവനക്കാര്‍ മാത്രമാണ് മുസ്‌ലിം സമുദായത്തില്‍നിന്നുള്ളത്. ആശുപത്രികളിലെ ബെഡ് സൗകര്യങ്ങളെ കുറിച്ച് അറിയാന്‍ നഗരത്തിലുള്ളവര്‍ക്ക് വേണ്ടി ബിബിഎംപി പ്രത്യേക കോവിഡ് വാര്‍ റൂം സജ്ജീകരിച്ചിരുന്നു.ഏതൊക്കെ ആശുപത്രികളില്‍ കിടക്കകള്‍ ഒഴിവുണ്ടെന്ന് രോഗികള്‍ക്ക് വാര്‍ റൂമിന്റെ ട്രോള്‍ ഫീ നമ്പറില്‍ വിളിച്ച് അന്വേഷിച്ചാല്‍ അറിയാനും ആവശ്യാനുസരണം കിടക്കകള്‍ ബുക്ക് ചെയ്ത് അഡ്മിറ്റാവാന്‍ സാധിക്കും. എന്നാല്‍ ഇവിടെ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നാണ് തേജസ്വി സൂര്യയുടെ ആരോപണം.

കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിക്കുന്ന 17 ഇസ്ലാം മതവിഭാഗക്കാരാണ് അഴിമതിക്ക് കാരണമെന്നായിരുന്നു ഇയാളുടെ പ്രചാരണം. മുസ്‌ലിം ജീവനക്കാരെ മാത്രം പുറത്താക്കുന്നതെന്തിനെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ബിബിഎംപി കമ്മീഷണര്‍ ഗൗരവ് ഗുപ്ത മൗനം പാലിക്കുകയായിരുന്നു.


Next Story

RELATED STORIES

Share it