Sub Lead

ഇന്ദിരാ ജെയ്‌സിങിന്റെ വീട്ടിലെ സിബിഐ റെയ്ഡിനെതിരേ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ

രാഷ്ട്രീയ സമ്മര്‍ദ്ദമാണ് റെയ്ഡിനു പിന്നിലെന്ന് ലോയേഴ്‌സ് കലക്റ്റീവ് ആരോപിച്ചു

ഇന്ദിരാ ജെയ്‌സിങിന്റെ വീട്ടിലെ സിബിഐ റെയ്ഡിനെതിരേ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ
X

ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ ഇന്ദിരാ ജെയ്‌സിങിന്റെയും ഭര്‍ത്താവ് അഡ്വ. ആനന്ദ് ഗ്രോവറുടെയും വീടുകളിലും ഓഫിസുകളിലും സിബിഐ നടത്തിയ റെയ്ഡ് പ്രതിഷേധാര്‍ഹമാണെന്നു ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബിഎഐ). സിബിഐ നടപടി നീതീകരിക്കാനാവാത്തതും അതിരുകടന്നതുമാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. ഭരണാഘടന അനുശാസിക്കുന്ന മൂല്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന സ്വതന്ത്ര അഭിഭാഷകര്‍ക്കെതിരായ നീക്കമാണിത്. കഴിഞ്ഞ ആഴ്ചയാണ് ലോയേഴ്‌സ് കലക്റ്റീവ് എന്ന സന്നദ്ധ സംഘടനയുടെ നേതാക്കള്‍ കൂടിയായ ഇവരുടെ വീടുകളിലും വസതികളിലും സിബിഐ റെയ്ഡ് നടത്തിയത്. വിദേശ പണവിനിമയ ഇടപാടില്‍ ചട്ടം ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞ ജൂണ്‍ 13നാണ് ഇവര്‍ക്കെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി തുക വകമാറ്റി ചെലവഴിച്ചെന്നാണ് ലോയേഴ്‌സ് കലക്റ്റീവിനെതിരായ ആരോപണം. ആരോപണത്തില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ആഭ്യന്തര മന്ത്രാലയത്തോട് റിപോര്‍ട്ട് തേടിയിരുന്നു. എന്നാല്‍, രാഷ്ട്രീയ സമ്മര്‍ദ്ദമാണ് റെയ്ഡിനു പിന്നിലെന്ന് ലോയേഴ്‌സ് കലക്റ്റീവ് ആരോപിച്ചു.



Next Story

RELATED STORIES

Share it