Sub Lead

അക്കൗണ്ടില്‍ നിന്ന് ഏജന്റുമാര്‍ പണം മോഷ്ടിക്കുന്നു; ബാങ്ക് ഓഫ് ബറോഡയുടെ വന്‍ തട്ടിപ്പ് പുറത്ത്

362 അക്കൗണ്ടുകളില്‍നിന്ന് കവര്‍ന്നത് 22 ലക്ഷം രൂപ

അക്കൗണ്ടില്‍ നിന്ന് ഏജന്റുമാര്‍ പണം മോഷ്ടിക്കുന്നു;   ബാങ്ക് ഓഫ് ബറോഡയുടെ വന്‍ തട്ടിപ്പ് പുറത്ത്
X
ഡെറാഡൂണ്‍: ഉപഭോക്താക്കളുടെ അക്കൗണ്ടില്‍നിന്ന് ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ എന്ന് വിളിക്കുന്ന ഏജന്റുമാര്‍ക്ക് പണം മോഷ്ടിക്കാന്‍ ബാങ്ക് ഓഫ് ബറോഡ അവസരമൊരുക്കുന്നതായി റിപോര്‍ട്ട്. ഇത്തരത്തില്‍ 362 ഉപഭോക്താക്കളില്‍ നിന്നായി 27,000 ഡോളര്‍(22 ലക്ഷം) രൂപ മോഷ്ടിച്ചതായി ബാങ്കിന്റെ ഇന്റേണല്‍ ഓഡിറ്റ് റിപോര്‍ട്ടുകളും രേഖകളും വ്യക്തമാക്കിയതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ബാങ്ക് അധികൃതരാണ് തട്ടിപ്പിനു പിന്നിലെന്നാണ് ആരോപണം. ബാങ്കിന്റെ പുതിയ മൊബൈല്‍ ബാങ്കിങ് ആപ്പായ ബോബില്‍ രജിസ്റ്റര്‍ ചെയ്യുക വഴിയാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ദ റിപോര്‍ട്ടേഴ്‌സ് കലക്ടീവും(ടിആര്‍സി) അല്‍ ജസീറയുമാണ് ഓഡിറ്റ് റിപോര്‍ട്ട് സഹിതം വാര്‍ത്ത പുറത്തുവിട്ടത്. മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്തൃ അക്കൗണ്ടുകളിലേക്ക് ബാങ്ക് ജീവനക്കാര്‍ അനധികൃതമായി അവരുടെ മൊബൈല്‍ നമ്പറുകള്‍ ബന്ധിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ബാങ്ക് ജീവനക്കാര്‍, മാനേജര്‍മാര്‍, ഗാര്‍ഡുകള്‍, അവരുടെ ബന്ധുക്കള്‍, വിദൂര പ്രദേശങ്ങളിലെ ബാങ്ക് ഏജന്റുമാര്‍ എന്നിവരുടെ നമ്പറുകളാണ് ഇത്തരത്തില്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇന്റേണല്‍ ഇ-മെയിലുകളിലൂടെ സമ്മതിച്ച ഇക്കാര്യങ്ങള്‍ ഇപ്പോള്‍ ഓഡിറ്റ് റിപോര്‍ട്ടിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ എന്ന് വിളിക്കുന്ന ഏജന്റുമാരാണ് മൊബൈല്‍ ബാങ്കിങ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരക്കണക്കിന് രൂപ പിന്‍വലിച്ചത്. ആറ് ഉപഭോക്താക്കള്‍ക്ക് 1,330 ഡോളര്‍(110,000 രൂപ) വീതം നഷ്ടപ്പെട്ടു. ഒരാള്‍ക്കു മാത്രം ഏകദേശം 177,000 രൂപ (2,140 ഡോളര്‍) നഷ്ടപ്പെട്ടു. മറ്റൊരു ഏജന്റ് 390,000 രൂപയില്‍ കൂടുതല്‍ (4,750 ഡോളര്‍) മോഷ്ടിച്ചതായും റിപോര്‍ട്ടില്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നുണ്ട്.

ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലെ പണം വീണ്ടെടുക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികള്‍ ആരംഭിക്കാന്‍ ബാങ്കിന്റെ ഹെഡ് ഓഫിസുില്‍ നിന്ന് ബന്ധപ്പെട്ട മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എട്ട് സംസ്ഥാനങ്ങളില്‍ അനധികൃത മൊബൈല്‍ ബാങ്കിങ് തട്ടിപ്പ് കണ്ടെത്തിയെന്നാണ് ബാങ്കിന്റെ ഹെഡ് ഓഫിസിലെ ഒരു ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നല്‍കിയ കത്തില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) ഉത്തരവിട്ടതിനു പിന്നാലെയാണ് തട്ടിപ്പ് സമ്മതിച്ച് ബാങ്ക് അധികൃതര്‍ രംഗത്തെത്തിയത്. പരാതിയെ തുടര്‍ന്ന് ബാങ്ക് ഓഫ് ബറോഡ രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ ആപ്പില്‍ തെറ്റായി രജിസ്റ്റര്‍ ചെയ്തതായി സംശയിക്കുന്ന ഏകദേശം 422,000 അക്കൗണ്ടുകളുടെ രേഖകള്‍ പരിശോധിച്ചിരുന്നു. ജൂലൈ 29, 30 തിയ്യതികളില്‍ രാജ്യത്തെ 7,000 ശാഖകളിലായി വ്യാപിച്ചുകിടക്കുന്ന ഇത്രയും അക്കൗണ്ടുകള്‍ ബാങ്കിന്റെ ബ്രാഞ്ച് ജീവനക്കാര്‍ ഓഡിറ്റ് ചെയ്തു, ഓരോ ജീവനക്കാരനും മറ്റൊരു ശാഖയുടെ രേഖകളാണ് ഓഡിറ്റ് ചെയ്തത്. അന്തിമ ഓഡിറ്റ് റിപോര്‍ട്ടില്‍ പൊരുത്തക്കേടുകളുണ്ടെങ്കിലും വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it