Sub Lead

ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസ്: മാധ്യമ-സിപിഎം കള്ളക്കഥകള്‍ പൊളിയുന്നു

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നജാഫ് ഫാരിസാണ് ജിഷ്ണുവിനെതിരേ പരാതി നല്‍കുകയും മൊഴി നല്‍കുകയും ചെയ്തിട്ടുള്ളത്. സംഭവത്തിനു പിന്നില്‍ എസ്ഡിപി ഐ പ്രവര്‍ത്തകരാണെന്നാണ് ഇന്നലെ മുതല്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍, അഞ്ചുപേരാണ് ഇപ്പോള്‍ കേസില്‍ കസ്റ്റഡിയിലുള്ളത്. ഇവരില്‍ എസ്ഡിപി ഐ പ്രവര്‍ത്തകര്‍ ഇല്ലെന്നു മാത്രമല്ല, മുസ്‌ലിം ലീഗ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നുമാണ് പോലിസ് നല്‍കുന്ന വിവരം.

ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസ്: മാധ്യമ-സിപിഎം കള്ളക്കഥകള്‍ പൊളിയുന്നു
X

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ അര്‍ധരാത്രി വാളുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ നാട്ടുകാര്‍ പിടികൂടിയ സംഭവത്തില്‍ മാധ്യമ-സിപിഎം നുണക്കഥകള്‍ പൊളിയുന്നു. രാത്രിയുടെ മറവില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഫള്ക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ച് കലാപത്തിനു ശ്രമിച്ച ഡിവൈഎഫ്‌ഐ യൂനിറ്റ് സെക്രട്ടറി ജിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിക്കുകയും പോലിസില്‍ ഏല്‍പ്പിക്കുകയും ചെയ്ത സംഭവമാണ് വഴിത്തിരിവില്‍ എത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ യൂനിറ്റ് സെക്രട്ടറി ജിഷ്ണു രാജിനെതിരേ പരാതി നല്‍കിയവരില്‍ പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ഉണ്ടെന്നാണ് ഒടുവിലത്തെ റിപോര്‍ട്ട്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നജാഫ് ഫാരിസാണ് ജിഷ്ണുവിനെതിരേ പരാതി നല്‍കുകയും മൊഴി നല്‍കുകയും ചെയ്തിട്ടുള്ളത്. സംഭവത്തിനു പിന്നില്‍ എസ്ഡിപി ഐ പ്രവര്‍ത്തകരാണെന്നാണ് ഇന്നലെ മുതല്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍, അഞ്ചുപേരാണ് ഇപ്പോള്‍ കേസില്‍ കസ്റ്റഡിയിലുള്ളത്. ഇവരില്‍ എസ്ഡിപി ഐ പ്രവര്‍ത്തകര്‍ ഇല്ലെന്നു മാത്രമല്ല, മുസ്‌ലിം ലീഗ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നുമാണ് പോലിസ് നല്‍കുന്ന വിവരം. മാത്രമല്ല, സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പോലിസുകാരും ജിഷ്ണുവിനെതിരായാണ് നിലപാടെടുത്തതെന്നാണ് വിവരം. നാട്ടുകാരുടെ പരാതിയില്‍ പോലിസ് ജിഷ്ണു രാജിനെതിരേയും കലാപശ്രമത്തിന് കേസെടുത്തിട്ടുണ്ട്.


പോലിസ് കസ്റ്റഡിയിലുള്ള പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നജാഫ് ഫാരിസിന്റെ മൊഴിയിലാണ് പോലിസ് ജിഷ്ണു രാജിനെതിരേ കേസെടുത്തിരിക്കുന്നത്. ജിഷ്ണുവിനെ മര്‍ദ്ദിച്ചതിന് കസ്റ്റഡിയിലുള്ളവര്‍ മുസ്‌ലിം ലീഗ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് പോലിസ് പറയുന്നുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തില്‍ പരാതിക്കാരനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായതോടെ നജാഫ് ഫാരിസിനെ തള്ളിപ്പറയുകയാണ് നേതൃത്വം.

അദ്ദേഹം ഡിവൈഎഫ് ഐയും സജീവ പ്രവര്‍ത്തകനല്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. മാത്രമല്ല, നജാഫിനെ കോസില്‍ നിന്ന് ഒഴിവാക്കാനും കേസ് അട്ടിമറിക്കാനും സിപിഎംഡിവൈഎഫ്‌ഐ പ്രാദേശിക നേതൃത്വം ശ്രമം തുടങ്ങിയതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നജാഫിനെതിരേ കേസെടുക്കാതിരിക്കാന്‍ സ്ഥലം എംഎല്‍എ അടക്കമുള്ളവര്‍ ജില്ലാ പോലിസ് മേധാവിയോട് അടക്കം അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നതായി ദൃശ്യ മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി വസീഫ് ഇക്കാര്യം നിഷേധിക്കുകയാണ്. നജാഫ് ഫാരിസ് ഡിവൈഎഫ്‌ഐ ഭാരവാഹിത്വത്തിലുള്ള ആളല്ല, അതില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് വസീഫ് പറഞ്ഞത്. എന്നാല്‍ നജാഫിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടില്‍ നിന്ന് അദ്ദേഹം ഒരു സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന് വ്യക്തമാവുന്നുണ്ട്.

പ്രദേശത്ത് നിരന്തരം എസ്ഡിപി ഐയുടെയും മുസ്‌ലിം ലീഗിന്റെയും ഫഌ്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. പാര്‍ട്ടികള്‍ പരസ്പരം കുറ്റപ്പെടുത്തുകയും സംഘര്‍ഷങ്ങള്‍ക്കു വരെ കാരണമാവുകയും ചെയ്ത സംഭവങ്ങള്‍ക്കു പിന്നില്‍ താനാണെന്ന് ജിഷ്ണു രാജ് വിശദീകരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. മാത്രമല്ല, പ്രദേശത്തെ ലൈബ്രറിക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിലും താനാണെന്നും സിപിഎം നേതാക്കളായ രണ്ടുപേര്‍ പറഞ്ഞിട്ടാണ് ചെയ്തതെന്നും ജിഷ്ണു നാട്ടുകാര്‍ക്കു മുന്നില്‍ ഏറ്റുപറയുന്നതാണ് വീഡിയോയിലുള്ളത്. തന്റെ കൈവശമുണ്ടായിരുന്ന കൊടുവാളുമായാണ് ജിഷ്ണു വീഡിയോയ്ക്കു പോസ് ചെയ്തത്.

നാട്ടുകാര്‍ സംഘടിച്ച് കലാപത്തിന് ശ്രമിച്ച ജിഷ്ണുവിനെ പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്തതിനെ പിറ്റേന്ന് ചില മാധ്യമങ്ങളാണ് എസ്ഡിപിഐയുടെ ആള്‍ക്കൂട്ട മര്‍ദ്ദനം എന്ന രീതിയില്‍ പ്രചരിപ്പിച്ചത്. മര്‍ദ്ദനത്തിനിരയായ ജിഷ്ണു ആകട്ടെ, പോലിസിനോട് പോലും ആദ്യം പറഞ്ഞ യാഥാര്‍ഥ്യങ്ങള്‍, പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് ഉറപ്പായതോടെ മാറ്റിപ്പറയുകയായിരുന്നു. ഇതിനിടെ, പോലിസിനോട് കാര്യങ്ങളെല്ലാം വിശദീകരിക്കുന്ന ജിഷ്ണുവിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. കലാപശ്രമം നടത്തിയ ജിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചതിനെ താലിബാനിസമെന്നും മറ്റും പറഞ്ഞ് വക്രീകരിക്കുകയും ബാലുശ്ശേരി നിവാസികളെയാകെ അപമാനിക്കുകയും ചെയ്ത മാധ്യമങ്ങള്‍ക്കെതിരേയും നാട്ടുകാരില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it