Sub Lead

ഗോകുലം ഗോപാലന്റെ മകനെതിരേ ചുമത്തിയത് രാജ്യദ്രോഹക്കുറ്റം; ജയില്‍ മോചനത്തിന് കടമ്പകളേറെ

ദുബയിലെ വന്‍ തുകയുടെ ചെക്ക് കേസില്‍നിന്ന് രക്ഷപ്പെടാന്‍ അനധികൃതമായി ഒമാനിലെത്തി അവിടെനിന്ന് നാട്ടിലേക്ക് കടക്കാനായിരുന്നു ബൈജുവിന്റെ പദ്ധതി. ഇതിനിടെ ഒമാന്‍ പോലിസിന്റെ പിടിയിലായ ഇദ്ദേഹത്തെ യുഎഇക്ക് കൈമാറുകയായിരുന്നു.

ഗോകുലം ഗോപാലന്റെ മകനെതിരേ ചുമത്തിയത് രാജ്യദ്രോഹക്കുറ്റം; ജയില്‍ മോചനത്തിന് കടമ്പകളേറെ
X

ദുബയ്: പാസ്‌പോര്‍ട്ടില്‍ കൃത്രിമംകാട്ടി രാജ്യം വിടാന്‍ ശ്രമിച്ച പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോകുലം ഗോപാലന്റെ ജയില്‍ മോചനം എളുപ്പമാവില്ലെന്ന് സൂചന. സാമ്പത്തിക തട്ടിപ്പ് കേസില്‍നിന്നു ഒഴിവാകാനാണ് ബൈജു പാസ്‌പോര്‍ട്ടില്‍ കൃത്രിമംകാട്ടിയത് നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ദുബയിലെ വന്‍ തുകയുടെ ചെക്ക് കേസില്‍നിന്ന് രക്ഷപ്പെടാന്‍ അനധികൃതമായി ഒമാനിലെത്തി അവിടെനിന്ന് നാട്ടിലേക്ക് കടക്കാനായിരുന്നു ബൈജുവിന്റെ പദ്ധതി. ഇതിനിടെ ഒമാന്‍ പോലിസിന്റെ പിടിയിലായ ഇദ്ദേഹത്തെ യുഎഇക്ക് കൈമാറുകയായിരുന്നു.

യുഎഇയില്‍ വ്യവസായം നടത്തുന്ന ബൈജു 20 മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്ക് കേസിലാണ് പ്രതിയായിട്ടുള്ളത്. ഇതില്‍ അറസ്റ്റ് ഒഴിവാക്കാന്‍ യുഎഇ അതിര്‍ത്തി കടക്കുമ്പോള്‍ പാസ്‌പോര്‍ട്ടില്‍ പതിക്കുന്ന യുഎഇയുടെ എമിേ്രഗഷന്‍ എക്‌സിറ്റ് സീല്‍ വ്യാജമായി നിര്‍മിച്ച് പാസ്‌പോര്‍ട്ടില്‍ പതിക്കുകയായിരുന്നുവെന്നാണ് സൂചന. തുടര്‍ന്ന് റോഡ് മാര്‍ഗം ദുബയില്‍ നിന്നും ഒമാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചെക് പോസ്റ്റില്‍ അറസ്റ്റിലായത്.

പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാട്ടിയതിന് രാജ്യദ്രോഹമാണ് ബൈജുവിനെതിരേ ചുമത്തിയിട്ടുള്ളത്. ചെക്ക് കേസിനേക്കാള്‍ കടുത്ത ശിക്ഷയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ലഭിക്കുക. മാത്രമല്ല,

ചെക്ക് കേസില്‍ ലഭിക്കുന്ന ഒത്തുതീര്‍പ്പ് സാധ്യതകളും ഇത്തരം കേസുകള്‍ക്കുണ്ടാവില്ല. വ്യാജ രേഖ ചമക്കല്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ അല്‍ ഐന്‍ മഖാമിലെ എമിഗ്രേഷന്‍ ജയിലിലുള്ള ബൈജുവിന്റെ ജയില്‍ മോചനം നീളുമെന്നാണ് സൂചന.

ദിവസങ്ങള്‍ക്കു മുമ്പ് ചെക്ക് കേസില്‍ പോലിസ് പിടികൂടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും കേസ് തീരാതെ നാട്ടിലേക്ക് പോകാനാവില്ല. ഇപ്പോള്‍ അറസ്റ്റിലായ ബൈജുവിന്റെ പിതാവ് ഗോകുലം ഗോപാലനും എസ്എന്‍ഡിപിയുടെ മുതിര്‍ന്ന നേതാവാണ്. ഇരുവരും ഏതാനും വര്‍ഷങ്ങളായി കടുത്ത ശത്രുതയിലാണ്.

Next Story

RELATED STORIES

Share it