Sub Lead

ഡിസംബര്‍ 6 ന് സെക്രട്ടറിയറ്റിന് മുന്നില്‍ എസ്ഡിപിഐ ധര്‍ണ

ഡിസംബര്‍ 6 ന് സെക്രട്ടറിയറ്റിന് മുന്നില്‍ എസ്ഡിപിഐ ധര്‍ണ
X

തിരുവനന്തപുരം: നാലര നൂറ്റാണ്ടു കാലം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരി മസ്ജിദ് ഹിന്ദുത്വ അക്രമികള്‍ തകര്‍ത്തതിന്റെ ഓര്‍മദിനമായ ഡിസംബര്‍ ആറിന് 'ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കും വരെ പോരാട്ടം തുടരും' എന്ന മുദ്രാവാക്യമുയര്‍ത്തി സെക്രട്ടറിയറ്റിന് മുന്നിലും മണ്ഡലം തലങ്ങളിലും പ്രതിഷേധ ധര്‍ണ നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്.

ഡിസംബര്‍ ആറിന് രാവിലെ 11 ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ നടക്കുന്ന ധര്‍ണ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും. നീലലോഹിത ദാസന്‍ നാടാര്‍, മാഗ്ലിന്‍ പീറ്റര്‍, ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, സൈനുദ്ദീന്‍ മൗലവി, എം എ കരീം, എം എം ഷാഫി, ഇ സുല്‍ഫി, മെഹബുബ് പുവ്വാര്‍, സിയാദ് കണ്ടല തുടങ്ങിയവര്‍ സംസാരിക്കും. മണ്ഡലം തലങ്ങളില്‍ വൈകീട്ട് 4.30 നാണ് പ്രതിഷേധ ധര്‍ണ. ജില്ലയില്‍ 17 കേന്ദ്രങ്ങളില്‍ ജില്ലാ നേതാക്കള്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

Next Story

RELATED STORIES

Share it