Sub Lead

ബാബരി കേസില്‍നിന്ന് പിന്‍മാറിയിട്ടില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകര്‍

മുതിര്‍ന്ന അഭിഭാഷകരായ രാജീവ് ധവാന്‍, സഫര്യാബ് ജിലാനി എന്നിവരാണ് ഇപ്പോള്‍ പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ് വ്യക്തമാക്കിയത്. ദി പ്രിന്റിനോടാണ് അഭിഭാഷകര്‍ ഇതുസംബന്ധിച്ച് വിശദീകരിച്ചത്. ബാബരി കേസില്‍നിന്ന് പിന്‍മാറുകയാണെന്ന നിലപാട് ബോര്‍ഡ് ഇതുവരെ എടുത്തിട്ടില്ല. അതുസംബന്ധിച്ച് സുപ്രിംകോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുമില്ലെന്ന് രാജീവ് ധവാന്‍ വ്യക്തമാക്കി.

ബാബരി കേസില്‍നിന്ന് പിന്‍മാറിയിട്ടില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകര്‍
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ സുപ്രിംകോടതിയില്‍ വാദം അവസാനിച്ച ദിനമായ ബുധനാഴ്ച കേസില്‍നിന്ന് പിന്‍മാറുകയാണെന്ന് കാണിച്ച് സുന്നി വഖഫ് ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിച്ചതായുള്ള പ്രചാരണങ്ങള്‍ നിഷേധിച്ച് ബോര്‍ഡിന്റെ അഭിഭാഷകര്‍ രംഗത്ത്. മുതിര്‍ന്ന അഭിഭാഷകരായ രാജീവ് ധവാന്‍, സഫര്യാബ് ജിലാനി എന്നിവരാണ് ഇപ്പോള്‍ പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ് വ്യക്തമാക്കിയത്. ദി പ്രിന്റിനോടാണ് അഭിഭാഷകര്‍ ഇതുസംബന്ധിച്ച് വിശദീകരിച്ചത്. ബാബരി കേസില്‍നിന്ന് പിന്‍മാറുകയാണെന്ന നിലപാട് ബോര്‍ഡ് ഇതുവരെ എടുത്തിട്ടില്ല. അതുസംബന്ധിച്ച് സുപ്രിംകോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുമില്ലെന്ന് രാജീവ് ധവാന്‍ വ്യക്തമാക്കി.

തങ്ങളുടെ അവകാശങ്ങള്‍ ആര്‍ക്കും അടിയറവുവച്ചിട്ടില്ല. ബോര്‍ഡിന്റെ ഭാഗത്തുനിന്ന് അത്തരമൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല. തങ്ങള്‍ കേസ് വാദിക്കുകയാണ് ചെയ്തത്. അതേസമയം, കേസ് പിന്‍വലിക്കാനുള്ള അപേക്ഷയുമായി വഖഫ് ബോര്‍ഡിന് വ്യക്തിപരമായി സുപ്രിംകോടതിയെ സമീപിക്കാം. അത് അംഗീകരിക്കണോ വേണ്ടയോ എന്ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുന്നി വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് കിംവദന്തികള്‍ മാത്രമാണെന്നായിരുന്നു സഫര്യാബ് ജിലാനിയുടെ പ്രതികരണമെന്ന് ദി പ്രിന്റ് റിപോര്‍ട്ട് ചെയ്യുന്നു. ബോര്‍ഡ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതായുള്ള റിപോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ സുപ്രിംകോടതിയില്‍ വാദം അവസാനിച്ച അവസാന ദിനത്തില്‍ കേസില്‍നിന്ന് പിന്‍മാറുകയാണെന്നു കാണിച്ച് സുന്നി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയ അപേക്ഷ വ്യക്തിപരമാണെന്ന റിപോര്‍ട്ടുകളാണ് നേരത്തെ പുറത്തുവന്നത്.

കേസില്‍നിന്ന് പിന്‍മാറുന്നുവെന്ന് കാണിച്ച് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫാറൂഖി അപേക്ഷ നല്‍കിയെന്നാണ് റിപോര്‍ട്ട്. എന്നാല്‍, ചെയര്‍മാന്റെ നീക്കത്തില്‍ ബോര്‍ഡിലെ മറ്റംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നാണു വിവരം. വഖഫ് സ്വത്തുക്കളുടെ വില്‍പ്പനയിലും കൈമാറ്റത്തിലും തിരിമറി നടത്തിയെന്നാരോപിച്ച് ഒക്ടോബര്‍ 12നു യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തിരുന്നു. വഖ്ഫ് ഭൂമി ഇടപാട് സംബന്ധിച്ച പരാതിയില്‍ അലഹബാദിലും ലഖ്‌നോവിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് നാലുദിവസം മുമ്പ് യുപി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ചെയര്‍മാന്റെ പിന്‍മാറ്റമെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Next Story

RELATED STORIES

Share it