Sub Lead

രാമനില്ലാതെ അയോധ്യയില്ല; തന്റെ പേര് പിറന്നത് രാമനോടുള്ള ബഹുമാനത്തില്‍നിന്ന്: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

അയോധ്യ എന്ന സ്ഥലം നിലനില്‍ക്കുന്നത് അവിടെ രാമനുള്ളതുകൊണ്ടാണ്.. രാമന്‍ ഈ നഗരത്തിലാണ് വസിക്കുന്നത് അതുകൊണ്ട് വാസ്തവത്തില്‍ ഇത് അയോധ്യതന്നെയാണ്'- രാഷ്ട്രപതി പറഞ്ഞു. രാംനാഥ് കോവിന്ദ് എന്ന പേര് തനിക്ക് മാതാപിതാക്കള്‍ ഇട്ടത് അവര്‍ക്ക് രാമനോടുള്ള ബഹുമാനവും മമതയും കൊണ്ടാണ്.

രാമനില്ലാതെ അയോധ്യയില്ല; തന്റെ പേര് പിറന്നത് രാമനോടുള്ള ബഹുമാനത്തില്‍നിന്ന്: രാഷ്ട്രപതി രാംനാഥ് കോവിന്ദ്
X

ലഖ്‌നോ: ശ്രീരാമനില്ലാതെ അയോധ്യയില്ലെന്നും രാമനുള്ള സ്ഥലത്താണ് അയോധ്യയെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അയോധ്യയില്‍ രാമായണ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'രാമനില്ലാതെ അയോധ്യ അയോധ്യയാവില്ല. എവിടെയാണോ രാമന്‍, അയോധ്യ അവിടെയാണ്. അയോധ്യ എന്ന സ്ഥലം നിലനില്‍ക്കുന്നത് അവിടെ രാമനുള്ളതുകൊണ്ടാണ്.. രാമന്‍ ഈ നഗരത്തിലാണ് വസിക്കുന്നത് അതുകൊണ്ട് വാസ്തവത്തില്‍ ഇത് അയോധ്യതന്നെയാണ്'- രാഷ്ട്രപതി പറഞ്ഞു. രാംനാഥ് കോവിന്ദ് എന്ന പേര് തനിക്ക് മാതാപിതാക്കള്‍ ഇട്ടത് അവര്‍ക്ക് രാമനോടുള്ള ബഹുമാനവും മമതയും കൊണ്ടാണ്. ഇത് തന്നെയാണ് രാമനോട് ജനങ്ങള്‍ക്കുള്ള വികാരവും.

അയോധ്യയെന്നാല്‍ ആര്‍ക്കും യുദ്ധം ചെയ്യാന്‍ സാധിക്കാത്തത് എന്നാണ് അര്‍ഥം. രഘുവംശി രാജാക്കന്മാരായ രഘു, ദിലീപ്, ആജ്, ദശരഥന്‍, രാമന്‍ എന്നിവരുടെ ധൈര്യവും ശക്തിയും കാരണം അജയ്യമായാണ് കണക്കാക്കപ്പെട്ടിരുന്നത്. അതിനാല്‍, ഈ നഗരത്തിന്റെ പേര് 'അയോധ്യ' എന്നത് എപ്പോഴും പ്രസക്തമായിരിക്കും. ആദിവാസികളോടുള്ള ശ്രീരാമന്റെ സ്‌നേഹത്തെയും അദ്ദേഹം എടുത്തുകാണിച്ചു.

'തന്റെ വനവാസകാലത്ത്, രാമന്‍ അയോധ്യയുടെയും മിഥിലയുടെയും സൈന്യത്തെ യുദ്ധത്തിന് വിളിച്ചില്ല. വാനരന്‍മാരെയും ജഡായുവിനെയുമാണ് സഹായത്തിന് കൂട്ടിയത്. ആദിവാസികളുമായുള്ള സ്‌നേഹവും സൗഹൃദവും അദ്ദേഹം ശക്തിപ്പെടുത്തി. നിര്‍മാണം പുരോഗമിക്കുന്ന രാമക്ഷേത്രം രാഷ്ട്രപതി സന്ദര്‍ശിച്ചു. തുടര്‍ന്ന് രാമായണ കോണ്‍ക്ലേവിന്റെ തപാല്‍ കവര്‍ രാഷ്ട്രപതി അനാവരണം ചെയ്തു.

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ, കേന്ദ്ര റെയില്‍വേ, ടെക്‌സ്‌റ്റൈല്‍ സഹമന്ത്രി ദര്‍ശന വിക്രം ജാര്‍ദോഷ് എന്നിവരും പങ്കെടുത്തു. അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറില്‍ ഭക്തര്‍ക്കായി തുറന്നുകൊടുത്തേക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ക്ഷേത്രനിര്‍മാണം ഒരുവര്‍ഷമായ സാഹചര്യത്തില്‍കൂടിയാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വിമാനത്താവളമടക്കമുള്ള വികസന പദ്ധതികളാണ് അയോധ്യയില്‍ നടപ്പാക്കുന്നത്.

നഗരത്തെ തീര്‍ത്ഥാടനവിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. അയോധ്യയുടെ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രണ്ടുതവണ ഇതിനോടം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നിര്‍ണായകമായ തിരഞ്ഞെടുപ്പ് വരാനിരിക്കെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പരമാവധി വേഗത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Next Story

RELATED STORIES

Share it